മോഡിക്കും രാഹുലിനുമെതിരെ സിപിഎം മുഖപ്രസംഗം

സ്വപ്‌നലോകത്ത് തേനും പാലും ഒഴുക്കാന്‍ ഇരുവരും മിടുക്കരാണ്. അങ്ങനെ ജനങ്ങളെ കൈയ്യിലെടുക്കാമെന്നും ഇരുവരും കരുതുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടത് അടിസ്ഥാന ൗൈകര്യങ്ങളാണ്. നല്ലൊരു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ ഈ സ്വപ്‌നങ്ങള്‍ കൊണ്ട് കഴിയില്ല - ഇങ്ങനെ പോകുന്നു പീപ്പിള്‍ ഡമോക്രസി മുഖപ്രസംഗം. ദുസ്വപ്‌നങ്ങളാണ് ഇരുവരുടെയും പാര്‍ട്ടികള്‍ നല്‍കാന്‍ പോകുന്നതെന്നും പാര്‍ട്ടി പത്രം പറയുന്നു.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം കൂട്ടാന്‍ മാത്രമേ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ഭരണം സഹായിക്കൂ എന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും സാമ്പത്തിക നയങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. ഇതില്‍ ആരുഭരിച്ചാലും സാധാരണക്കാരന്റെ സ്ഥിതി മാറാന്‍ പോകുന്നില്ല. അമേരിക്കന്‍ സാമ്രാജ്യതിവത്തിന്റെ അടിമകളാക്കി ഇന്ത്യയെ മാറ്റാനാണ് ഇരുപാര്‍ട്ടികളുടെയും ശ്രമം.
കോര്‍പറേറ്റ് മുതലാളിമാര്‍ക്കൊപ്പമായിരുന്നും മോഡിയും രാഹുല്‍ ഗാന്ധിയും എപ്പോഴും. ഇരുവരും കോര്‍പറേറ്റ് പരിപാടികളില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് പീപ്പിള്‍ ഡമോക്രസി മുഖപ്രസംഗം എഴുതി.












Click it and Unblock the Notifications