കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാണിന് ഫാല്‍ക്കെ പുരസ്‌കാരം

Google Oneindia Malayalam News

ദില്ലി: പ്രശസ്ത ബോളിവുഡ് താരം പ്രാണിനെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയാണിത്.

പ്രാണ്‍ കിഷന്‍ സിക്കന്ത് എന്ന പ്രാണിന് ഇപ്പോള്‍ 93 വയസ്സുണ്ട്. വില്ലന്‍ വേഷങ്ങളടക്കമുള്ള കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് ഈ അതുല്യ നടന്‍ ആരാധകരുടെ ഹൃദയം കീഴടക്കിയത്. മൊത്തം 350 സിനിമകളില്‍ പ്രാണ്‍ അഭിനയിച്ചിട്ടുണ്ട്.

Pran

രാജ്യത്തെ പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ച ഈ കലാകാരന്‍ സന്‍ജീര്‍, ഡോണ്‍, അമര്‍ അക്ബര്‍ ആന്റണി, ഷരാബി എന്നീ ചിത്രങ്ങളിലൂടെയാണ് ഏറെ പ്രശസ്തനായത്. 2000ല്‍ വില്ലന്‍ ഓഫ് ദി മില്ലേനിയം ബഹുമതി നല്‍കി സ്റ്റാര്‍ഡസ്റ്റ് പ്രാണിനെ ആദരിച്ചിരുന്നു.

സിഎന്‍എന്‍ തയ്യാറാക്കിയ എക്കാലത്തെയും മികച്ച 25 നടന്മാരുടെ ലിസ്റ്റില്‍ പ്രാണിന്റെ പേരുമുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പ്രാണ്‍ ആശുപത്രിയിലായിരുന്നു. ഒക്ടോബര്‍ 2012ന് അമിതാബ് ബച്ചന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വെറ്ററന്‍ താരം അവസാനമായി പൊതുജനമധ്യത്തിലെത്തിയത്.

English summary
Veteran actor Pran will receive the 2012 Dadasaheb Phalke Award for lifetime contribution to cinema. The Dadasaheb Phalke Award is the highest cinematic honour bestowed annually by the Government of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X