മുത്തശ്ശി മദ്യലഹരിയില്‍ തീകൊളുത്തിയ കുട്ടി മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ കുട്ടി ഒരുമാസത്തിലധികമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് മൂന്നിനാണ് ഉറങ്ങിക്കിടന്ന ദേവിയുടെ മേല്‍ മുത്തശ്ശിയായ വാനി മണ്ണെണ്ണയൊഴിച്ച തീക്കൊളുത്തിയത്. സ്ഥിരമായി മദ്യപിക്കുന്ന കൂട്ടത്തിലായിരുന്നു വാനി.
മുത്തശ്ശിയാണ് തന്റെ മേല്‍ തീക്കൊളുത്തിയതെന്ന് ഓടിക്കൂടിയ നാട്ടുകാരോട് കുട്ടി പറഞ്ഞിരുന്നു. ചെറുപ്പത്തിലേ അമ്മ ഉപേക്ഷിച്ചുപോയ ദേവിയെ മുത്തശ്ശിയായ വാനിയാണ് വളര്‍ത്തിയിരുന്നത്. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ആദ്യം കുട്ടിയെ എത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications