കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിക്ക് വേണം; വിഎസിന് എല്‍സിഡി വേണ്ട

Google Oneindia Malayalam News

VS and Kodiyeri
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പ്രതിപക്ഷാംഗങ്ങള്‍ കൈയ്യും നീട്ടി വാങ്ങിയ എല്‍ സി ഡി ടി വി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വേണ്ട. കൃഷിവകുപ്പിന്റെ വിഷുക്കൈനീട്ടമായി കൃഷിമന്ത്രി കെ പി മോഹനന്‍ നല്‍കിയ എല്‍ സി ഡി ടി വി തനിക്ക് വേണ്ടെന്നും ടി വി തിരിച്ചുകൊടുക്കുമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സമ്മാനം സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എം എല്‍ മാര്‍ക്ക് എല്‍ സി ഡി ടി വി നല്‍കിയ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് സ്പീക്കര്‍ക്ക് പുറമേ ഉപ പ്രതിപക്ഷനേതാവ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. എം എല്‍ എ മാര്‍ക്ക് ടി വി നല്‍കുന്നതില്‍ തെറ്റില്ല. ഇടതുസര്‍ക്കാരും ഇതുപോലെ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പവര്‍കട്ടിലും ചൂടിലും നാട് പൊരിയുമ്പോള്‍ എല്‍ സി ഡി ടി വി സമ്മാനം നല്‍കിയത് വിവാദമായിരുന്നെങ്കിലും എം എല്‍ എ മാരാരും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

നേരത്തെ മന്ത്രി കുഞ്ഞാലിക്കുട്ടി സമ്മാനമായി കൊടുത്ത ഐ പാഡും വി എസ് അച്യുതാനന്ദന്‍ നിരസിച്ചിരുന്നു. നാല്‍പ്പതിനായിരം രൂപയോളം വിലയുള്ള ഐ പാഡാണ് കുഞ്ഞാലിക്കുട്ടി എം എല്‍ എ മാര്‍ക്ക് സമ്മാനമായി നല്‍കിയിരുന്നത്. അന്നും പ്രതിപക്ഷാംഗങ്ങള്‍ ഉള്‍പ്പെടെ 23 പേരൊഴികെയുള്ള എല്ലാ എം എല്‍ എമാരും സമ്മാനം സ്വീകരിച്ചിരുന്നു.

കൃഷി വകുപ്പാണ് എം എല്‍ എ മാര്‍ക്ക് വിഷുക്കൈനീട്ടമായി എല്‍ സി ഡി ടി വി സമ്മാനം കൊടുത്തത്. 20 ലക്ഷത്തിലധികം രൂപ മുടക്കിയാണ് കൃഷിവകുപ്പ് എം എല്‍ മാര്‍ക്കുളള വിഷുക്കൈനീട്ടം തയ്യാറാക്കിയത്. 36 ഇഞ്ച് സോണി എല്‍ സി ഡി ടിവിയാണ് പ്രതിപക്ഷാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എം എല്‍ എ മാര്‍ക്ക് വിഷുക്കൈനീട്ടമായി കിട്ടിയത്. ടി വി യോടൊപ്പം കൃഷിവകുപ്പിന്റെ പുതിയ ഉല്‍പ്പന്നമായ നീരയും എം എല്‍ എ മാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു.

English summary
Opposition leader VS Achuthanandan refused LCD TV gifted by Kerala Agricultural Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X