അക്രം നല്ല സുഹൃത്ത്, വിവാഹത്തിനില്ല: സുസ്മിത
വാസിം അക്രം തന്റെ നല്ല സുഹൃത്താണെന്നും എന്നാല്‍ തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തിലുളള വാര്‍ത്തകള്‍ അടിസ്ഥാനം ഇല്ലാത്തതാണെന്നും മുന്‍ മിസ് യൂണിവേഴ്‌സ് ആയ താരം പറഞ്ഞു. മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററിലാണ് താരസുന്ദരി മനസ്സുതുറന്നത്. അക്രവുമായി ൗൈഹൃദം മാത്രമേയുള്ളു. വിവാഹം തീരുമനിച്ചാല്‍ ആദ്യം അറിയിക്കുന്നത് ട്വിറ്റര്‍ കുടുംബത്തിലെ ആരാധകരെയായിരിക്കും - സുസ്മിത പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ ഭാര്യ ഹുമ മരിച്ച ശേഷം വാസിം അക്രം സുസ്മിതയുമായി പ്രണയത്തിലായിരുന്നു എന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇരുവരെയും ദുബായില്‍ ഒരുമിച്ച് കണ്ടു എന്ന റിപ്പോര്‍ട്ടുകളും താരപ്രണയത്തെ കുറിച്ചുളള ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി. ഇതിനിടെ ഇരുവരും ചേര്‍ന്ന് സ്വകാര്യ ടെലിവിഷന്‍ ചാനലിനുവേണ്ടി അവതാരകരായി പ്രവര്‍ത്തിച്ചിരുന്നു.
അക്രം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നപ്പോള്‍ ഇരുവരും ഏറെ സമയം ഒരുമിച്ച് ചെലവഴിച്ചിരുന്നു. ഈ സീസണില്‍ കൊല്‍ക്കത്തയുടെ പരീശീലക സ്ഥാനം ഒഴിഞ്ഞതുതന്നെ വിവാഹത്തിനുള്ള ഒരുക്കത്തിന് വേണ്ടിയായിരുന്നു എന്നും കേട്ടിരുന്നു. ഹിന്ദിയിലെ പ്രമുഖ ചലച്ചിത്രതാരം കൂടിയായ സുസ്മിത രണ്ട് കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. വിക്രം ഭട്ട്, മുദസര്‍ അസീസ്, രണ്‍ദീപ് ഹൂഡ തുടങ്ങിയവരുമായും സുസ്മിത ബന്ധത്തിലാണ് എന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.













Click it and Unblock the Notifications