ടെക്കിയും ഭാര്യയും ഫ്‌ളാറ്റില്‍ നിന്നു ചാടിമരിച്ചു

സേലം സ്വദേശിയായ അരിവളകനും ഈറോഡ് സ്വദേശിനിയായ അഭിരാമിയും എട്ടുമാസം മുമ്പാണ് വിവാഹിതരായത്. ഇരുവരും എംസിഎ ബിരുദധാരികളാണ്.
ജോലിയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയും ഭര്‍ത്താവും തമ്മില്‍ നിരന്തരം കലഹിക്കാറുണ്ടായിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഭാര്യ ജോലിയ്ക്ക് പോകുന്നതിനെ അരിവളകന്‍ അനുവദിച്ചിരുന്നില്ല. എങ്ങനെയും ജോലിയ്ക്ക് പോകും എന്നതായിരുന്നു അഭിരാമിയുടെ നിലപാട്.
വ്യാഴാഴ്ച പുതുച്ചേരിയില്‍ പോയി തിരിച്ചെത്തിയതിനുശേഷം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി വാച്ച് മാന്‍ മൊഴിനല്‍കിയിട്ടുണ്ട്. ചാടിയ ഉടന്‍ തന്നെ അഭിരാമിയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അരിവളകന്‍ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പല്ലവരം പോലിസ് കേസെടുത്തിട്ടുണ്ട്.
വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. രണ്ടു വീട്ടുകാരും തമ്മില്‍ വളരെ നല്ല ബന്ധമാണ് നിലവിലുള്ളത്. അരിവളകന്റെ മാതാപിതാക്കള്‍ പല തവണ ഈ തര്‍ക്കത്തിന് പരിഹാരം കാണാന്‍ ശ്രമിച്ചിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications