കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് മത്സരത്തിനില്ല; മോഡിക്ക് വഴിതെളിയുമോ?

Google Oneindia Malayalam News

ദില്ലി: ചിരിക്കണോ കരയണോ എന്ന നിലയില്‍ ബി ജെ പിയെ ബാക്കിയാക്കിയാണ് ശനിയാഴ്ച ജനതാദള്‍ ജനറല്‍ സെക്രട്ടറി കെ സി ത്യാഗിയുടെ പത്രസമ്മേളനം അവസാനിച്ചത്. മുതിര്‍ന്ന നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനില്ല എന്ന ജെ ഡി യുവിന്റെ വെളിപ്പെടുത്തല്‍ നരേന്ദ്രമോഡിക്ക് വഴിതെളിക്കും എന്ന ആശ്വാസമുണ്ട്. എന്നാല്‍ മോഡി വിരുദ്ധമായ പരാമര്‍ശങ്ങളും കെ സി ത്യാഗിയില്‍ നിന്നും ഉണ്ടായത് ബി ജെ പിയെ വിഷമവൃത്തത്തില്‍ ആക്കുന്നുമുണ്ട്.

ഗുജറാത്ത് കലാപം നിയന്ത്രിക്കുന്നതില്‍ നരേന്ദ്ര മോഡി പരാജയപ്പെട്ടു എന്നായിരുന്നു കെ സി ത്യാഗിയുടെ പരാമര്‍ശം. ഇതാദ്യമായല്ല മോഡിയോടുള്ള ഇഷ്ടക്കുറവ് ജനതാദള്‍ യുണൈറ്റഡ് തുറന്നുപറയുന്നത്. നരേന്ദ്രമോഡിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെങ്കില്‍ എന്‍ ഡി എയില്‍ തുടരുന്നതിനെക്കുറിച്ച് ഒന്നുകൂടി ആലോചിക്കേണ്ടി വരും എന്നുവരെ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു.

Nitish Kumar-Modi

മോഡി വിരുദ്ധത തുറന്നു പറയുമ്പോഴും എല്‍ കെ അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ആഗ്രഹം ജെ ഡി യു മറച്ചുവെച്ചില്ല. അദ്വാനിയുടെ കീഴില്‍ ഒരിക്കല്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതാണ്. ഇപ്പോള്‍ നിലപാട് മാറ്റേണ്ട കാര്യമൊന്നുമില്ല - ഒരു ചോദ്യത്തിന് മറുപടിയായി കെ സി ത്യാഗി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബി ജെ പിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തില്ല എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാകുന്ന കാര്യം ആലോചിക്കേണ്ട സാഹചര്യം പോലും നിലവിലില്ല എന്ന നിലപാടില്‍ ജെ ഡി യു ഉറച്ചുനില്‍ക്കുകയാണ്. ബി ജെ പിയാണ് തങ്ങളുടെ സഖ്യകക്ഷി. എന്തുവന്നാലും യു പി എയിലേക്ക് പോകുന്ന കാര്യം പരിഗണനയില്‍ പോലും ഇല്ല - ജനതാദള്‍ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി വ്യക്തമാക്കി.

English summary
The Janata Dal (U) made it clear that Nitish Kumar not a candidate for prime minister chair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X