ഗൂഗിള്‍ പോംവഴി കണ്ടെത്തി;ഇനി സമാധാനമായി മരിയ്ക്കാം

വളരെ സ്വകാര്യമായി കൈകാര്യം ചെയ്തിരുന്ന ഇമെയിലുകളും ഇന്റര്‍നെറ്റില്‍ സൂക്ഷിക്കുന്ന രേഖകളുമെല്ലാം മരണശേഷം പുറംലോകം കണ്ടുകഴിഞ്ഞാല്‍ എന്താവുമെന്നോര്ത്താല് ചിലര്‍ക്കെങ്കിലും മനസ്സമാധാനം നഷ്ടപ്പെടാതിരിക്കില്ല. അല്പം പോപ്പുലാരിറ്റിയുള്ളവരും പലതരം ചുറ്റിക്കളികളുള്ളവരുമാണ് ഇക്കാര്യത്തെക്കുറിച്ച് ചിന്തിയ്ക്കുന്നതെങ്കില്‍ മരിച്ച് മണ്ണിനടിയില്‍ കിടന്നാലും സമാധാനം കിട്ടില്ലെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ ഇമെയിലുകളുടെ കാര്യമോര്‍ത്ത് ഇത്തരത്തിലൊരു സമാധാനക്കേട് വേണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതിനുള്ള സംവിധാനം ഗൂഗിള്‍ കൊണ്ടുവന്നുകഴിഞ്ഞു. ഗൂഗിള്‍ പുതിയതായി അവതരിപ്പിച്ച അക്കൗണ്ട് മാനേജരുണ്ടെങ്കില് ഇനി രേഖകളും മെയിലുകളും പുറത്താകുന്നതോര്ത്ത് വേവലാതിവേണ്ട.
ഉപയോക്താവ് അപ്രതീക്ഷിതമായി മരിയ്ക്കുകയോ അക്കൗണ്ട് ഉപയോഗം നിര്‍ത്തുകയോ ചെയ്താലും സാധാരണ നിലയില്‍ മെയില്‍ അക്കൗണ്ടുകളും മറ്റും ഇന്റര്‍നെറ്റില്‍ കുറേക്കാലത്തേയ്ക്ക് സജീവമായിരിക്കും. എന്നാല്‍ ഇവയെ ഉപയോക്താവ് ഇല്ലാതാവുന്ന കൂട്ടത്തില്‍ തന്നെ ഇല്ലാതാക്കാനുള്ള ടൂളുമായിയ്യാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്.
ലോക വ്യാപകമായി ദശലക്ഷകണക്കിന് ജി മെയില്‍ ഉപഭോക്താക്കളുളള ഗൂഗിള്‍ 'ഇന്‍ ആക്ടീവ് അക്കൗണ്ട് മാനേജര്‍' എന്ന ടൂളാണ് അവതരിപ്പിച്ചിരിക്കുന്നത്. ടൂള്‍ ഉപയോഗിച്ച് നിശ്ചിത സമയം നല്കിയാല് അക്കൗണ്ട് ഉടമയുടെ ഗൂഗിളിലെ വിവിധ സേവനങ്ങളിലെ അക്കൗണ്ടുകളെല്ലാം തനിയെ ഡിലീറ്റാകുന്നതാണ് ഈ ടൂള്‍.
സാധാരണ ഗതിയില്‍ നീണ്ട നാളുകള്‍ ഉപയോഗിക്കാതാകുമ്പോള് മാത്രം ഇല്ലാതാവുന്ന ജി മെയില്‍ അക്കൗണ്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകളെ നെറ്റില്‍ത്തന്നെ സൂക്ഷിയ്ക്കണോ അതോ ഇല്ലാതാക്കണോ എന്ന് ഉപയോക്താവിന് തന്നെ തീരുമാനിയ്ക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
ടൂള്‍ ഉപയോഗിച്ച ശേഷം എത്ര നാളത്തേക്ക് അക്കൗണ്ട് തുടരണമെന്ന കാര്യം ഉപയോക്താവിന് തീരുമാനിക്കാം. ഈ കാലഘട്ടം ആകുമ്പോള്‍ ഗൂഗിള്‍ തന്നെ 'ടൈം ഔട്ട്' സന്ദേശം നല്കി ഉപയോഗ്താവിനെ സമയം അവസാനിച്ച കാര്യം ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. ഈ സംവിധാനം കൊണ്ടു വരുന്ന ആദ്യ കമ്പനിയാണ് മാറിയിരിക്കുകയാണ് ഗൂഗിള്‍.
ഇതു മാത്രമല്ല ഇതിന്റെ നേരെ വിപരീത കാര്യത്തിനുള്ള സംവിധാനവും കൂട്ടത്തില്‍ ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മരണത്തിന് ശേഷവും ഡിജിറ്റല്‍ രേഖകള്‍ തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനാണ് 'ക്ലൗഡ് ' എന്ന ടൂള്‍. അംഗങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അവരുടെ ഓര്‍മ്മകള്‍ നില നിര്‍ത്താന്‍ സഹായിക്കുന്ന ഫേസ്ബുക്കിന്റെ ''മെമ്മറലൈസ്ഡ്'' ന് സമാനമായ ഒന്നാണ് ഇത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications