കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ പോംവഴി കണ്ടെത്തി;ഇനി സമാധാനമായി മരിയ്ക്കാം

  • By Lakshmi
Google Oneindia Malayalam News

Google
ദില്ലി: മരിച്ച് മണ്ണിനടിയില്‍ കിടന്നാലും സമാധാനം കിട്ടില്ലെന്ന പലകാര്യങ്ങളെയും ചൂണ്ടിക്കാട്ടി പലരും പറയുന്നത് കേട്ടിട്ടില്ലേ. മരണശേഷം സ്വകാര്യതകള്‍ പുറത്താകുന്നതോ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാതെ മരിയ്‌ക്കേണ്ടിവരുന്നതോ ഒക്കെ പറയുമ്പോഴാണ് പലരും ഈ വാചകം പറയാറുള്ളത്.

വളരെ സ്വകാര്യമായി കൈകാര്യം ചെയ്തിരുന്ന ഇമെയിലുകളും ഇന്റര്‍നെറ്റില്‍ സൂക്ഷിക്കുന്ന രേഖകളുമെല്ലാം മരണശേഷം പുറംലോകം കണ്ടുകഴിഞ്ഞാല്‍ എന്താവുമെന്നോര്‍ത്താല്‍ ചിലര്‍ക്കെങ്കിലും മനസ്സമാധാനം നഷ്ടപ്പെടാതിരിക്കില്ല. അല്‍പം പോപ്പുലാരിറ്റിയുള്ളവരും പലതരം ചുറ്റിക്കളികളുള്ളവരുമാണ് ഇക്കാര്യത്തെക്കുറിച്ച് ചിന്തിയ്ക്കുന്നതെങ്കില്‍ മരിച്ച് മണ്ണിനടിയില്‍ കിടന്നാലും സമാധാനം കിട്ടില്ലെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ ഇമെയിലുകളുടെ കാര്യമോര്‍ത്ത് ഇത്തരത്തിലൊരു സമാധാനക്കേട് വേണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതിനുള്ള സംവിധാനം ഗൂഗിള്‍ കൊണ്ടുവന്നുകഴിഞ്ഞു. ഗൂഗിള്‍ പുതിയതായി അവതരിപ്പിച്ച അക്കൗണ്ട് മാനേജരുണ്ടെങ്കില്‍ ഇനി രേഖകളും മെയിലുകളും പുറത്താകുന്നതോര്‍ത്ത് വേവലാതിവേണ്ട.

ഉപയോക്താവ് അപ്രതീക്ഷിതമായി മരിയ്ക്കുകയോ അക്കൗണ്ട് ഉപയോഗം നിര്‍ത്തുകയോ ചെയ്താലും സാധാരണ നിലയില്‍ മെയില്‍ അക്കൗണ്ടുകളും മറ്റും ഇന്റര്‍നെറ്റില്‍ കുറേക്കാലത്തേയ്ക്ക് സജീവമായിരിക്കും. എന്നാല്‍ ഇവയെ ഉപയോക്താവ് ഇല്ലാതാവുന്ന കൂട്ടത്തില്‍ തന്നെ ഇല്ലാതാക്കാനുള്ള ടൂളുമായിയ്യാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്.

ലോക വ്യാപകമായി ദശലക്ഷകണക്കിന് ജി മെയില്‍ ഉപഭോക്താക്കളുളള ഗൂഗിള്‍ 'ഇന്‍ ആക്ടീവ് അക്കൗണ്ട് മാനേജര്‍' എന്ന ടൂളാണ് അവതരിപ്പിച്ചിരിക്കുന്നത്. ടൂള്‍ ഉപയോഗിച്ച് നിശ്ചിത സമയം നല്‍കിയാല്‍ അക്കൗണ്ട് ഉടമയുടെ ഗൂഗിളിലെ വിവിധ സേവനങ്ങളിലെ അക്കൗണ്ടുകളെല്ലാം തനിയെ ഡിലീറ്റാകുന്നതാണ് ഈ ടൂള്‍.

സാധാരണ ഗതിയില്‍ നീണ്ട നാളുകള്‍ ഉപയോഗിക്കാതാകുമ്പോള്‍ മാത്രം ഇല്ലാതാവുന്ന ജി മെയില്‍ അക്കൗണ്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകളെ നെറ്റില്‍ത്തന്നെ സൂക്ഷിയ്ക്കണോ അതോ ഇല്ലാതാക്കണോ എന്ന് ഉപയോക്താവിന് തന്നെ തീരുമാനിയ്ക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

ടൂള്‍ ഉപയോഗിച്ച ശേഷം എത്ര നാളത്തേക്ക് അക്കൗണ്ട് തുടരണമെന്ന കാര്യം ഉപയോക്താവിന് തീരുമാനിക്കാം. ഈ കാലഘട്ടം ആകുമ്പോള്‍ ഗൂഗിള്‍ തന്നെ 'ടൈം ഔട്ട്' സന്ദേശം നല്‍കി ഉപയോഗ്താവിനെ സമയം അവസാനിച്ച കാര്യം ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. ഈ സംവിധാനം കൊണ്ടു വരുന്ന ആദ്യ കമ്പനിയാണ് മാറിയിരിക്കുകയാണ് ഗൂഗിള്‍.

ഇതു മാത്രമല്ല ഇതിന്റെ നേരെ വിപരീത കാര്യത്തിനുള്ള സംവിധാനവും കൂട്ടത്തില്‍ ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മരണത്തിന് ശേഷവും ഡിജിറ്റല്‍ രേഖകള്‍ തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനാണ് 'ക്ലൗഡ് ' എന്ന ടൂള്‍. അംഗങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അവരുടെ ഓര്‍മ്മകള്‍ നില നിര്‍ത്താന്‍ സഹായിക്കുന്ന ഫേസ്ബുക്കിന്റെ ''മെമ്മറലൈസ്ഡ്'' ന് സമാനമായ ഒന്നാണ് ഇത്.

English summary
Google has opened a new service to let people control what happens to their email, online photos and blogposts saved in its accounts, as concern grows over what happens to users' "digital life" when they die.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X