കൈക്കൂലിക്ക് പണമില്ല;ബസ്സ്റ്റാന്‍ഡില്‍ പ്രസവിച്ചു

സേലത്ത് വച്ചാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ 24 കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഡോക്ടര്‍ വലിയനായകം സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡില്‍ നിന്നും പൂര്‍ണഗര്‍ഭിണിയായ യുവതിയെ നഴ്‌സ് ഇറക്കിവിടുകയായിരുന്നു. 1000 രൂപ കൈക്കൂലി കൊടുക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് നഴ്‌സ് ഈ ക്രൂരത കാണിച്ചത്.
ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ്സ്റ്റാന്‍ഡിലേക്ക് ഇവര്‍ നടന്നുചെല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും പ്രസവവേദന രൂക്ഷമായി. വേറെ നിവൃത്തിയില്ലാതെ അവിടെത്തന്നെ പ്രസവിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന രണ്ട് സത്രീകളുടെ സഹായത്തോടെയായിരുന്നു പ്രസവം. നാട്ടുകാര്‍ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇറക്കിവിട്ട ആശുപത്രിയില്‍ തന്നെയാണ് യുവതിയെ നാട്ടുകാര്‍ എത്തിച്ചത്. നഴ്‌സിനെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ നഴ്‌സിനെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.












Click it and Unblock the Notifications