കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലിക്ക് പണമില്ല;ബസ്സ്റ്റാന്‍ഡില്‍ പ്രസവിച്ചു

Google Oneindia Malayalam News

girl
സേലം: ആയിരം രൂപ കൈക്കൂലി നല്‍കാന്‍ പണമില്ലാത്ത യുവതിയെ പ്രസവിക്കാനനുവദിക്കാതെ ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടു. പ്രസവവേദന താങ്ങാനാകാതെ ബസ്സ്റ്റാന്‍ഡില്‍ എത്തിയ യുവതി അവിടെത്തന്നെ പ്രസവിച്ചു. സംഭവസമയത്ത് ഭര്‍ത്താവും കുട്ടികളും യുവതിക്കൊപ്പം ഉണ്ടായിരുന്നു. ആന്ധ്രയില്‍ നിന്നും പണിതേടി സേലത്തെത്തിയതായിരുന്നു യുവതിയും കുടുംബവും.

സേലത്ത് വച്ചാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ 24 കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഡോക്ടര്‍ വലിയനായകം സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡില്‍ നിന്നും പൂര്‍ണഗര്‍ഭിണിയായ യുവതിയെ നഴ്‌സ് ഇറക്കിവിടുകയായിരുന്നു. 1000 രൂപ കൈക്കൂലി കൊടുക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് നഴ്‌സ് ഈ ക്രൂരത കാണിച്ചത്.

ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ്സ്റ്റാന്‍ഡിലേക്ക് ഇവര്‍ നടന്നുചെല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും പ്രസവവേദന രൂക്ഷമായി. വേറെ നിവൃത്തിയില്ലാതെ അവിടെത്തന്നെ പ്രസവിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന രണ്ട് സത്രീകളുടെ സഹായത്തോടെയായിരുന്നു പ്രസവം. നാട്ടുകാര്‍ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇറക്കിവിട്ട ആശുപത്രിയില്‍ തന്നെയാണ് യുവതിയെ നാട്ടുകാര്‍ എത്തിച്ചത്. നഴ്‌സിനെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ നഴ്‌സിനെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

English summary
Andhra Pradesh native 24 year old girl gave birth to baby in bus stand as Hospital people sent her out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X