കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് പോയാല്‍ പോട്ടെ,മോഡിയെ തള്ളുന്ന പ്രശ്‌നമില്ല

Google Oneindia Malayalam News

ദില്ലി: നരേന്ദ്രമോഡി നരേന്ദ്രമോഡിയാണ്, ബി ജെ പിയുടെ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷകള്‍ പൂത്തുനില്‍ക്കുന്ന രാഷ്ട്രീയ വന്മരമാണ് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോഡി. ബിഹാറിലെ 20 സീറ്റുകള്‍ക്ക് വേണ്ടി 200 ലധികം സീറ്റുകള്‍ ഉറപ്പുതരുന്ന മോഡിയെ കൈവിടാന്‍ ബി ജെ പി തയ്യാറാകില്ല എന്ന് തന്നെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നല്‍കുന്ന സന്ദേശം. എന്തായാലും മോഡിയാണ് നേതാവെങ്കില്‍ മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന ജെ ഡി യു നിലപാട് ബി ജെ പി യോഗം ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.

ഒപ്പം സഖ്യകക്ഷികളുടെ പരസ്യപ്രസ്താവനയില്‍ ബി ജെ പിക്ക് ചെറുതല്ലാത്ത നീരസവും ഉണ്ട്. ബി ജെ പി മുഖ്യമന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനെ ദൗര്‍ഭാഗ്യകരമെന്ന് വിളിച്ച പാര്‍ട്ടി ഇത് ലക്ഷ്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കുമെന്നും കരുതുന്നു.

modi-nitish

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കേണ്ടതെന്നും അതിനുപകരം സഖ്യകക്ഷികളിലെ മുഖ്യമന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്നും ബി ജെ പി വക്താവായ നിര്‍മല സീതാരാമന്‍ പരാതിപ്പെട്ടിരുന്നു.

എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് മതേതര പ്രതിച്ഛായ ഉണ്ടാകണമെന്നായിരുന്നു ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നേതാവ് എന്നാണ് പേരെടുത്ത് പറയാതെ മോഡിയെ അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍ നിതീഷിനെക്കാള്‍ ബി ജെ പിക്ക് പ്രധാനം മോഡി തന്നെയാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു പാര്‍ട്ടി വക്താവിന്റഎ പ്രതികരണം.

English summary
BJP is not supporting the statement of Bihar Chief Minister Nitish Kumar on Narendra Modi,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X