ദില്ലിയില്‍ 10 വയസ്സുകാരിയെ ബസ്സില്‍ പീഡിപ്പിച്ചു

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി വീട്ടില്‍ ഒന്നും പറയാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ കുട്ടി കരയുന്നത് കണ്ട അമ്മ എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോഴാണ് കുട്ടി വിവരങ്ങള്‍ തുറന്നുപറഞ്ഞത്. ഇതിനുശേഷം കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
മിഠായി നല്‍കി കുട്ടിയുമായി അടുപ്പമുണ്ടാക്കിയ ശേഷമായിരുന്നു പ്രതിയായ രാകേശ് കൗശല്‍ കുട്ടിയെ പീഡിപ്പിച്ചത്. 47 കാരനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗക്കുറ്റത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തു.
രാജ്യതലസ്ഥാനമായ ദില്ലി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന പരാതി ശക്തമാകുന്നതിനിടെയാണ് ഈ സംഭവം. നേരത്തെ 23കാരിയെ ഓടുന്ന ബസ്സിലിട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 5 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍ മരിച്ചു.


Click it and Unblock the Notifications