മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ആത്മഹത്യ

കുറച്ചു ദിവസമായി ഇയാള്‍ കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് വീട്ടുകാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. തന്നെ സ്‌നേഹിക്കുന്ന വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും നന്ദി രേഖപ്പെടുത്തുന്ന മരണക്കുറിപ്പും പോലിസ് കണ്ടെടുത്തിട്ടുണ്ട്.
എന്താണ് മാനസിക സമ്മര്‍ദ്ദത്തിനു കാരണമായതെന്ന് കണ്ടെത്താനായിട്ടില്ല. ഹോസ്റ്റല്‍ വാര്‍ഡനും കൂട്ടുകാരും കോളജ് അധികൃതരും സ്‌നേഹത്തോടെ തന്നെയാണ് പെരുമാറുന്നതെന്ന് മകന്‍ പറഞ്ഞിരുന്നു-മണിപ്പൂര്‍ ഇംഫാല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പിതാവ് ചോങ്താം ബിജോയ് സിങ് അറിയിച്ചു.
മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ സ്വയം മുറുക്കി കൊണ്ടായിരുന്നു മരണം. ഒരു ദണ്ഡിന്റെ ഇരുവശത്തുമായി ചാര്‍ജറിന്റെ കേബിളുകള്‍ കെട്ടിയതിനുശേഷം അത് കഴുത്തിലൂടെയിട്ട് ദണ്ഡ് വട്ടം കറക്കി മുറുക്കുകയാണ് കൃപാ സിങ് ചെയ്തത്. ഹിന്ദു കോളജില്‍ അഞ്ചു മാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.












Click it and Unblock the Notifications