കീഴടങ്ങാം, അല്‍പം കൂടി സമയം തരൂ: സഞ്ജയ് ദത്ത്

1993 ലെ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ആയുധം കൈവശം വെച്ചതിന്റെ പേരില്‍ അഞ്ചുവര്‍ഷത്തേക്കാണ് ദത്തിനെ സുപ്രീം കോടതി ശിക്ഷിച്ചത്. നേരത്തെ ഒന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന സഞ്ജയ് ദത്തിന് ഇനി മൂന്നര വര്‍ഷത്തെ തടവ് കൂടി ബാക്കിയുണ്ട്. വിധിക്ക് ശേഷം ഒരുമാസത്തിനകം കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ ഒരു മാസം ഏപ്രില്‍ 18 ന് അവസാനിക്കും.
കോടതിയില്‍ കീഴടങ്ങുമെന്ന് മുംബൈയിലെ വസതിയില്‍ പത്രസമ്മേളനം നടത്തി നേരത്തെ സഞ്ജയ് ദത്ത് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് കടുത്ത ഷൂട്ടിംഗ് ഷെഡ്യൂളുകളിലായിരുന്നു താരരാജാവ്. അഞ്ച് സിനിമകളാണ് സഞ്ജയ് ദത്തിന് പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നത്. ഈ സിനിമകള്‍ തീര്‍ക്കാനായി രാവും പകലുമില്ലാതെ ഓടി നടന്ന് അഭിനയിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications