പെട്രോളിന് ഒന്നരരൂപ കുറഞ്ഞേക്കും; ഡീസലിന് കൂടും

എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞാലും പെട്രോളിന്റെ വില കുറക്കാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എണ്ണവില കുറഞ്ഞെങ്കിലും രൂപയുടെ മൂല്യശോഷണം വില കുറയ്ക്കുന്നതിന് തടസ്സമായേക്കുമെന്നാണ് കരുതുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണവില കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്.
പെട്രോള്‍ വിലയില്‍ കുറവ് വന്നാലും ഡീസലിന് 50 പൈസ വര്‍ദ്ധിക്കും. സബ്‌സിഡി എടുത്തുകളയുന്നതിന്റെ ഭാഗമായാണിത്. കുത്തനെയുള്ള വിലക്കയറ്റത്തിന് ഒടുവില്‍ കഴിഞ്ഞ മാര്‍ച്ച് 15 ന് പെട്രോളിന് രണ്ടര രൂപയും രണ്ടാഴ്ചയ്ക്കു ശേഷം 85 പൈസയും കുറച്ചിരുന്നു.












Click it and Unblock the Notifications