കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലനെ ബലി നല്‍കിയ'മന്ത്രവാദി ഡോക്ടര്‍'ക്ക് വധശിക്ഷ

Google Oneindia Malayalam News

Court Order
റായ്പൂര്‍: പതിനൊന്നുകാരന്റെ തലവെട്ടി ദേവിയ്ക്ക് ബലി നല്‍കിയ മന്ത്രവാദിക്ക് ഛത്തീസ്ഗഡ് കോടതി വധശിക്ഷ വിധിച്ചു. കൂടുതല്‍ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നതിനുവേണ്ടിയാണ് ദിലീപ് റാഥിയ(32) ഈ കടുംകൈ ചെയ്തത്.

റായ്ഗഡ് ജില്ലയിലെ ബര്‍പാലി ഗ്രാമത്തില്‍ കുട്ടിയുടെ തലയില്ലാത്ത അസ്ഥികൂടം കണ്ടെത്തിയതോടെയാണ് കേസ് ആരംഭിക്കുന്നത്. തലസ്ഥാനമായ റായ്പൂരില്‍ നിന്നും 195 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് നിരക്ഷരും അന്ധവിശ്വാസികളുമായ ഗോത്രവര്‍ഗ്ഗ വിഭാഗക്കാരാണ് താമസിക്കുന്നത്.

ശാസ്ത്രീയ പരിശോധനകളിലൂടെ 2012 ഫെബ്രുവരിയില്‍ കാണാതായ പ്രവീണ്‍ എന്ന 11കാരനാണ് കൊല്ലപ്പെട്ടതെന്ന് മനസ്സിലായി. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ മന്ത്രവാദി ഡോക്ടര്‍ എന്നറിയപ്പെടുന്ന ദിലീപിന്റെ വീട്ടില്‍ പോലിസ് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ തലയോട്ടി കണ്ടെത്തുകയായിരുന്നു.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കബളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള നരബലി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
2010 നവംബറില്‍ രണ്ടു വയസ്സുള്ള ആണ്‍കുട്ടിയെയും ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയെയും ബലികൊടുത്തതായി വാര്‍ത്തയുണ്ടായിരുന്നു.

English summary
A " witch doctor" who beheaded an 11-year-old boy and offered the head as a sacrifice to a goddess to improve his fortunes has been sentenced to death, police said Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X