കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക തിരഞ്ഞെടുപ്പോടെ ബിജെപി ജെഡിയുവിനെ വിടും?

Google Oneindia Malayalam News

bjp
ദില്ലി: കേന്ദ്രത്തില്‍ ബി ജെ പിയുടെ കരുത്തരായ കൂട്ടാളികളാണ് ജനതാദള്‍ യുണൈറ്റഡ്. എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് നേരെ വിമര്‍ശനങ്ങള്‍ തുടരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറില്‍ തട്ടി ഈ ബന്ധം അവസാനിക്കുമോ? കര്‍ണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ബിഹാറിലെ ജെ ഡി യു സഖ്യം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ബി ജെ പി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബി ജെ പി സഖ്യം വിട്ടാലും ബിഹാര്‍ നിയമസഭയില്‍ നിതീഷ് കുമാറിന് ഭൂരിപക്ഷത്തിന് പ്രയാസമുണ്ടാകില്ല.

അതേസമയം മതേതരത്വത്തെക്കുറിച്ച് നിതീഷ് കുമാറിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം തങ്ങള്‍ക്കില്ല എന്ന ഉറച്ച നിലപാടിലാണ് ബി ജെ പി. നരേന്ദ്രമോഡിക്കെതിരായ തുടര്‍ച്ചയായ പരാമര്‍ശങ്ങളാണ് പാര്‍ട്ടിയെ തികച്ചും ചൊടിപ്പിച്ചിരിക്കുന്നത്. ബി ജെ പിക്ക് ആരുടെയും ക്ലാസുകളുടെ ആവശ്യമില്ലെന്നും ബി ജെ പി യില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും മതേതര വാദികളാണ് എന്നുമാണ് പാര്‍ട്ടി വക്താവ് മീനാക്ഷി ലേഖി തുറന്നടിച്ചത്.

നരേന്ദ്രമോഡിക്കെതിരായ നിതീഷ് കുമാറിന്റെ പരാമര്‍ശങ്ങളെ ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ് നാഥ് സിംഗ് നിര്‍ഭാഗ്യകരം എന്നാണ് വിശേഷിപ്പിച്ചത്. എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മതേതരമുഖമുള്ള ആളാവണമെന്ന നിതീഷ് കുമാറിന്റെ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ട്ടി വക്താവ് നിര്‍മല സീതാരാമനംു കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

നിതീഷ് കുമാറിന്റെ എതിര്‍പ്പ് തുടരുമ്പോഴും പിന്തുണയുമായി ശിരോമണി അകാലിദള്‍ രംഗത്തു വന്നത് ബി ജെ പിക്ക് ആശ്വാസം നല്‍കുന്നുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ബി ജെ പിയുടെ തീരുമാനം തങ്ങള്‍ അംഗീകരിക്കും എന്നാണ് ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ നിലപാട്. ബി ജെ പിയും ജനതാദളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നും ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ബാദല്‍ പറഞ്ഞു.

English summary
BJP is about to disengage from JDU Lead Bihar government soon after Karnataka assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X