Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ അനുകരണം, 12കാരന്‍ ഡ്രൈവറുടെ കഴുത്തറുത്തു

Shaving Blade
നെല്ലൂര്‍: ടാക്‌സി വാടകയ്‌ക്കെടുത്ത് അതിലെ ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച ആറാം ക്ലാസ്സുകാരന്‍ പോലിസ് പിടിയിലായി. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് സംഭവം. റിബല്‍ എന്ന തെലുങ് ചിത്രത്തിലെ ഒരു ദൃശ്യം അതേ പടി അനുകരിയ്ക്കാനാണ്‌ വിദ്യാര്‍ത്ഥി ശ്രമിച്ചത്.

അമ്പലത്തില്‍ പോകണമെന്ന് പറഞ്ഞ് സ്‌കൂള്‍ ബസ്സില്‍ നിന്നും പുറത്തിറങ്ങിയ കുട്ടി നേരെ പോയത് അടുത്തുള്ള മാര്‍ക്കറ്റിലേക്കാണ്. അവിടെ നിന്നും ഒരു ഷേവിങ് ബ്ലേഡും വാങ്ങി ഗുഡൂരിലുള്ള ഒരു ട്രാവല്‍ ഏജന്റിനടുത്തെത്തി. കാര്‍ തകരാറിലായി വഴിയില്‍ കിടക്കുകയാണെന്നും യാത്ര ചെയ്യാന്‍ ഒരു കാര്‍ വേണമെന്നുമായിരുന്നു ആവശ്യം. പണം അവിടെയെത്തുമ്പോള്‍ മാതാപിതാക്കള്‍ തരുമെന്നും അറിയിച്ചു.

ഏജന്റ് ടാക്‌സ് ഡ്രൈവര്‍ കരിമുള്ളയെ കുട്ടിയോടൊപ്പം വിട്ടും. വെറുതെ ചുറ്റിക്കറങ്ങാന്‍ തുടങ്ങിയതോടെ പോകേണ്ട കൃത്യമായ സ്ഥലം അറിയണമെന്ന് കരീമുള്ള ആവശ്യപ്പെട്ടു. ഇതോടെ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത സിനിമാ സൈറ്റലില്‍ തന്നെ കുട്ടി ഭീഷണി മുഴക്കാന്‍ തുടങ്ങി. കുട്ടിയായതുകൊണ്ട് തന്നെ ഡ്രൈവര്‍ വലിയ കാര്യമാക്കിയില്ല.

എന്നാല്‍ അയാളെ ഞെട്ടിച്ചുകൊണ്ട് കുട്ടി തൊണ്ടയിലൂടെ കത്തി പായിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ കരീമുള്ള ഇപ്പോള്‍ ചികിത്സയിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞുജീവിക്കുന്നവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+