മിശ്രവിവാഹം: ദളിത് കുടുംബങ്ങളെ അടിച്ചോടിച്ചു

രണ്ടുവര്‍ഷം മുന്‍പാണ് ദളിത് വംശജനായ സൂര്യയും റോഡ് സമുദായത്തിലെ അംഗമായ മീനയും പ്രണയത്തിലായത്. ഏപ്രില്‍ പത്തിന് ഇവര്‍ വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ ഒരുമിച്ച് സന്തോഷമായി ജീവിക്കാനുള്ള ഇവരുടെ ആഗ്രഹം മാത്രം സാധിച്ചില്ല. ദളിത് യുവാവിനെ മീന വിവാഹം ചെയ്തതില്‍ പ്രകോപിതരായ ബന്ധുക്കളും സമുദായത്തിലെ മറ്റംഗങ്ങളളും ചേര്‍ന്ന് ഇവരെ ആക്രമിക്കാനെത്തി.
തുടര്‍ന്നാണ് ഇത് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറിയത്. സംഘര്‍ഷത്തില്‍ പോലീസുകാരുള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. ദമ്പതികള്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് സംരക്ഷണയിലാണ്. എന്നാല്‍ ഇവരുടെ വിവാഹത്തോടെ സംഘര്‍ഷഭരിതമായ ഗ്രാമത്തില്‍ താമസിക്കാനാവാതെ നൂറോളം ദളിത് വംശജര്‍ ഇവിടെ നിന്നും ഓടിപ്പോകുകയാണ്.
സംഭവം കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞിട്ടും സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോകാന്‍ പറ്റാത്ത സ്ഥിതിയിലാണ് ഇവര്‍. പലരും ബന്ധുവീടുകളിലും മറ്റുമാണ് അഭയം കണ്ടെത്തിയിരിക്കുന്നത്. എന്തായാലും രണ്ട് വിഭാഗക്കാര്‍ക്കുമിടയില്‍ സമാധാനത്തിനായി കൂട്ടായ്മകളും മറ്റും രൂപീകരിച്ചിച്ചുണ്ട്.












Click it and Unblock the Notifications