ഹജ്ജ് നയം 5 വര്‍ഷത്തേക്ക് ചോദ്യം ചെയ്യരുത്: കോടതി

പുതിയ ഹജ്ജ് നയം വരുന്ന അഞ്ച് കൊല്ലത്തേക്ക് ഒരു കോടതിയിലും ചോദ്യം ചെയ്യപ്പെടരുത് എന്ന് പരമോന്നതി കോടതി പറഞ്ഞു. സ്വകാര്യ ഹജ് നയം അഞ്ചുവര്‍ഷത്തേക്കെങ്കിലപം മാറ്റം വരാന്‍ പാടില്ല എന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി.
ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവര്‍ക്ക് സ്വകാര്യ ക്വാട്ടയില്‍ വീണ്ടും പോകാന്‍ കഴിയില്ല എന്ന ഉത്തരവ് കോടതി ആവര്‍ത്തിച്ചു. സ്വകാര്യ ക്വാട്ടയില്‍ പോകാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്തണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.
ഹജ് ക്വാട്ടയില്‍ കുത്തകവത്കരണം അനുവദിക്കില്ല. ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഒരിക്കല്‍ ഹജ്ജിന് പോയാല്‍ മതി. വീണ്ടും പോകണമെന്നുള്ളവര്‍ക്ക് സ്വന്തം നിലയില്‍ പോകാവുന്നതാണ്. അഞ്ച് വര്‍ഷത്തേക്ക് ഈ വിലക്ക് ബാധകമാണെന്നും കോടതി പറഞ്ഞു. ഘട്ടം ഘട്ടമാക്കി നിര്‍ത്തി 10 കൊല്ലത്തിനുളളില്‍ സബ്‌സിഡി ഒഴിവാക്കണമെന്നും ജസ്റ്റിസ് അഫ്താബ് ആലം നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications