Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി സ്മാരകം തകര്‍ത്ത സിപിഎമ്മുകാര്‍ പിടിയില്‍

tp
കോഴിക്കോട്: വിഷുത്തലേന്ന് ടി പി ചന്ദ്രശേഖരന്റെ സ്മാരകം തകര്‍ത്ത കേസില്‍ മൂന്ന് സി പി എം പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വടകരയില്‍ പോലീസ് ചോദ്യം ചെയ്യുകയാണ്. ടി പി യുടെ സ്മാരകസ്തൂപം തകര്‍ത്തത് സി പി എമ്മുകാരാണെന്ന ആര്‍ എം പി പ്രവര്‍ത്തകരുടെ ആരോപണം ശരിവെക്കുന്നതാണ് പുതിയ സംഭവ വികാസം. ദിനൂപ്, ജിതിന്‍, നിതിന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

വള്ളിക്കാട് ടി പി ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ച സ്ഥലത്ത് സ്ഥാപിച്ച സ്തൂപമാണ് തകര്‍ക്കപ്പെട്ടത്. വിഷുവിന് തലേന്ന് ശനിയാഴ്ചയായിരുന്നു സംഭവം. സിമന്റുകൊണ്ട് നിര്‍മിച്ച സ്തൂപം അടിച്ചുപൊളിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.

അതേസമയം ടി പി വധക്കേസില്‍ പോലീസ് ട്രെയിനിയടക്കം രണ്ട് സാക്ഷികള്‍ കൂടി ഇന്ന് കൂറുമാറി. ടി പി വധക്കേസ് വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ പോലീസ് ട്രെയിനി നവീനാണ് കൂറുമാറിയത്. കേസിലെ അറുപത്തെട്ടാം സാക്ഷിയാണ് കടന്നപ്പള്ളി സ്വദേശിയായ നവീന്‍.

അറുപത്തഞ്ചാം സാക്ഷിയായ വിജിത്തും ഇന്ന് കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെ ടി പി വധക്കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം 38 ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+