പവന് ആയിരം രൂപ കുറഞ്ഞു; സ്വര്‍ണവില 19800

ഒരാഴ്ചയ്ക്കിടയില്‍ സ്വര്‍ണത്തിന് 2240 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ കനത്ത വിലയിടിവിനെ തുടര്‍ന്നാണ് നാട്ടിലും സ്വര്‍ണത്തിന് വില കുറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഏകദേശം 1700 രൂപയുടെ മാറ്റമുണ്ടായി. സ്വര്‍ണം സമീപകാലത്തെ ഏറ്റവും കുറഞ്ഞവിലയിലെത്തിയതോടെ കേരളത്തിലെ വിവാഹസീസണ്‍ ഇത്തവണ പൊടിപൊടിക്കും എന്നാണ് കരുതപ്പെടുന്നത്.
ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി കുത്തനെ വര്‍ദ്ധിച്ച ശേഷം സ്വര്‍ണവില ഏതാണ്ട് പത്ത് ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ തുടങ്ങുമ്പോള്‍ പവന് 22240 രൂപയായിരുന്നു വില. പതിനഞ്ച് ദിവസം കൊണ്ടാണ് അത് 19800 ല്‍ എത്തിയിരിക്കുന്നത്. ആഗോള വിപണിയിലെ വിലക്കുറവിനൊപ്പം സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആളുകള്‍ക്ക് താല്‍പര്യം കുറഞ്ഞതും വിലക്കുറവിന് കാരണമാകുന്നു എ്ന്നാണ് വിദഗ്ധരുടെ അഭിപ്രായം.












Click it and Unblock the Notifications