കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ ഭൂചലനം, 34 മരണം

Google Oneindia Malayalam News

തെഹ്‌റാന്‍: പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഇറാന്‍ പ്രദേശത്ത് അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ കമ്പനത്തില്‍ 34 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ആദ്യം വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് മരണസംഖ്യ 50ഓളമായിരുന്നു. ഒടുവില്‍ ഇറാന്‍ ഔദ്യോഗിക ടെലിവിഷനാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും പാകിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവരാണ്. പാകിസ്താനിലും ഇന്ത്യയിലും ചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. ദില്ലി, നോയിഡ എന്നിവിടങ്ങളില്‍ താരതമ്യേന ശക്തമായി തന്നെ ഇളക്കമുണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Karachi EarthQuake

ഇറാന്‍ ടെലിവിഷന്‍ പുറത്തുവിട്ട വിവരമനുസരിച്ച് തെക്കുകിഴക്കന്‍ മേഖലയില്‍ വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും താറുമായിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലും ചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രാവിലെ അസമിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ ഭൂചലനമുണ്ടായിരുന്നു.

English summary
Earthquake at Iran-Pakistan border, tremors felt in Delhi and parts of northern India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X