ബോസ്റ്റണ്‍: ലോകപ്രശസ്തമായ ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിങ് പോയിന്റില്‍ ബോംബ് സ്‌ഫോടനം. മൂന്നു ബോംബ് സ്‌ഫോടനങ്ങളിലായി മൂന്നു പേര്‍ മരിയ്ക്കുകയും 141 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
പത്തുസെക്കന്റുകള്‍ ഇടവിട്ടാണ് രണ്ടു പൊട്ടിത്തെറികളുണ്ടായത്. മാരത്തണില്‍ ആദ്യ സംഘം ഫിനിഷിങ് ലൈന്‍ പിന്നിട്ടതിനുശേഷമാണ് സ്‌ഫോടനമുണ്ടായത്. സെക്കന്റുകള്‍ക്ക് ശേഷം മറ്റൊരു ബോംബ് കൂടി പൊട്ടിത്തെറിച്ചു.
ജോണ്‍ എഫ് കെന്നഡി ലൈബ്രറിയ്ക്കടുത്തായിരുന്നു മൂന്നാമത്തെ സ്‌ഫോടനം. മാരത്തണ്‍ ലൈനിനരികെ നിന്ന് രണ്ടു ബോംബുകള്‍ കൂടി പോലിസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി മേഖലയിലെ മൊബൈല്‍ സേവനം നിര്‍ത്തിവെച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ആറു പേരുടെ നില അതീവ ഗുരുതരമാണ്.
In a major terror strike on the United States of America, three explosions rocked Boston on Monday, killing two people and injuring at least 141 others