ബാംഗ്ലൂര്‍ സ്‌ഫോടനത്തിന് പിന്നില്‍?

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മല്ലേശ്വരത്തുള്ള ബി ജെ പി ഓഫീസിന് സമീപത്താണ് രാവിലെ സ്‌ഫോടനം ഉണ്ടായത്. മല്ലേശ്വരത്ത് സ്‌ഫോടനത്തില്‍ പോലീസുകാരടക്കം 15 പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ദുരൂഹ സാഹചര്യത്തില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദി ആക്രമണത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല എന്നാണ് ആഭ്യന്തര മന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഓഫീസില്‍ വരാന്‍ സാധ്യതയുള്ള ബി ജെ പി നേതാക്കളെയാണ് ലക്ഷ്യം വച്ചതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
മല്ലേശ്വരത്ത് നിരവധി വാഹനങ്ങളും മറ്റും സ്‌ഫോടനത്തില്‍ കത്തിനശിച്ചു. സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും മറ്റും സ്‌ഫോടനത്തില്‍ കേടുപാടുകളുണ്ടായി. രാവിലെ പത്തരയോടെയായിരുന്നു സ്‌ഫോടനം. എട്ട് പോലീസുകാരടക്കം 15 പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റിരിക്കുന്നത്. മൂന്ന് കാറുകളും ഒരു മോട്ടോര്‍ സൈക്കിളും കത്തി നശിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ തിരക്കേറിയ പ്രദേശങ്ങളില്‍ ഒന്നാണ് മല്ലേശ്വരം. അഗ്‌നിശമന സേനയും പോലീസും ഉടന്‍ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
അതേ സമയം ഹെബ്ബാളില്‍ കൊക്കോ കോള ഫാക്ടറിക്ക് സമീപത്ത് സ്‌ഫോടനം നടന്നതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പരിഭ്രാന്തി പരത്തി. ഹെബ്ബാളില്‍ സ്‌ഫോടനം നടന്നിട്ടില്ല, ഇക്കാര്യം ബാ്ംഗ്ലൂര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം ഇനിയും അറിവായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ്. മെയ് അഞ്ചിനാണ് കര്‍ണാടകത്തില്‍ വോട്ടെടുപ്പ്. സംസ്ഥാനം തിരഞ്ഞെടുപ്പിന്റെ വക്കത്ത് നില്‍ക്കേ, ഭരിക്കുന്ന പാര്‍ട്ടിയായ ബി ജെ പി ഓഫീസിന് സമീപത്ത് ബോംബ് സ്‌ഫോടനമുണ്ടായതില്‍ ദുരൂഹതയുണ്ട് എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications