Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ ബിജെപി ഓഫീസിനടുത്ത് സ്‌ഫോടനം

ബാംഗ്ലൂര്‍: കര്‍ണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബാംഗ്ലൂരില്‍ ബി ജെ പി ഓഫീസിന് സമീപത്ത് സ്‌ഫോടനം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മല്ലേശ്വരത്തുള്ള ബി ജെ പി ഓഫീസിന് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്. മല്ലേശ്വരത്ത് സ്‌ഫോടനത്തില്‍ പോലീസുകാരടക്കം 15 പേര്‍ക്ക് പരിക്കേറ്റു.

ദുരൂഹ സാഹചര്യത്തില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദി ആക്രമണത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല എന്നാണ് പോലീസ് നിലപാട്. മല്ലേശ്വരത്ത് നിരവധി വാഹനങ്ങളും മറ്റും സ്‌ഫോടനത്തില്‍ കത്തിനശിച്ചു. സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും മറ്റും സ്‌ഫോടനത്തില്‍ കേടുപാടുകളുണ്ട്. രാവിലെ പത്തരയോടെയായിരുന്നു സ്‌ഫോടനം.

blast

എട്ട് പോലീസുകാരടക്കം 15 പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റിരിക്കുന്നത്. മൂന്ന് കാറുകളും ഒരു മോട്ടോര്‍ സൈക്കിളും കത്തി നശിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ തിരക്കേറിയ പ്രദേശങ്ങളില്‍ ഒന്നാണ് മല്ലേശ്വരം. അഗ്‌നിശമന സേനയും പോലീസും ഉടന്‍ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഹെബ്ബാളില്‍ കൊക്കോ കോള ഫാക്ടറിക്ക് സമീപത്താണ് സ്‌ഫോടനം ഉണ്ടായതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. സിറ്റി പോലീസ് ഇത് പിന്നീട് നിഷേധിച്ചു.

സ്‌ഫോടനത്തിന്റെ കാരണം ഇനിയും അറിവായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. മെയ് അഞ്ചിനാണ് കര്‍ണാടകത്തില്‍ വോട്ടെടുപ്പ്. സംസ്ഥാനം തിരഞ്ഞെടുപ്പിന്റെ വക്കത്ത് നില്‍ക്കേ, ഭരിക്കുന്ന പാര്‍ട്ടിയായ ബി ജെ പി ഓഫീസിന് സമീപത്ത് ബോംബ് സ്‌ഫോടനമുണ്ടായതില്‍ ദുരൂഹതയുണ്ട് എന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+