കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ ഒരു ബക്കറ്റ് വെള്ളത്തിന് അഞ്ചു രൂപ

Google Oneindia Malayalam News

Water Tanker
ചെന്നൈ: കുടിവെള്ളം കുപ്പിയ്ക്ക് 15 രൂപ കൊടുക്കുന്നത് ഇന്ത്യക്കാരന് ഏറെക്കുറെ ശീലമായി. പക്ഷേ, കുളിയ്ക്കാനും കഴുകാനുമുള്ള വെള്ളം ഒരു ബക്കറ്റിന് അഞ്ചു രൂപ വീതം കൊടുക്കേണ്ടി വന്നാലോ?

ചെന്നൈ നഗരത്തിനോടടുത്തു നില്‍ക്കുന്ന പ്രദേശങ്ങളിലുള്ളവരെയാണ് ജല മാഫിയ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത്. അനധികൃതമായി ടാങ്കറുകള്‍ വെള്ളമടിയ്ക്കുന്നത് തടയാന്‍ അധികൃതര്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വലിയ കാര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 500 മുതല്‍ 4000 രൂപവരെയാണ് ഓരോ കുടുംബവും പ്രതിമാസം വെള്ളത്തിനായി നല്‍കേണ്ടി വരുന്നത്.

ഇനി അഞ്ചു രൂപ കൊടുക്കാമെന്നുവെച്ചാലും വെള്ളം കിട്ടാനില്ലെന്നാണ് ഒരാളുടെ പരാതി. കാര്‍ഗില്‍ നഗര്‍, തിരുവൊട്ടിയൂര്‍, സെല്‍വ, അലന്തൂര്‍, മനാജി, കനമ്മപെറ്റ്, നെര്‍കുണ്ട്രം, പടിഞ്ഞാറന്‍ മാംബളം എന്നീ പ്രദേശങ്ങളിലാണ് ഈ കൊള്ള നടക്കുന്നത്.

നഗരപരിധിയ്ക്കുള്ളിലാണെങ്കില്‍ മെട്രോ ലൈനില്‍ നിന്നും വെള്ളം കിട്ടുമായിരുന്നു. ഈ സൗകര്യമില്ലാത്തതുകൊണ്ടു തന്നെ ഈ നാട്ടുകാര്‍ക്ക് സ്വകാര്യ ടാങ്കുകളെ ആശ്രയിക്കാതെ നിവൃത്തിയില്ല.

ഒരു ദിവസം എത്ര വെള്ളം വേണ്ടി വരും? 30 ലിറ്റര്‍ വരെ വെള്ളമാണ് ഏറ്റവും ചുരുങ്ങിയത് ഒരാള്‍ക്ക് ഒരു ദിവസം വേണ്ടത്. പത്തുലിറ്ററിന്റെ ബക്കറ്റാണെങ്കില്‍ മൂന്നു ബക്കറ്റ് വെള്ളം. 15 രൂപവെച്ച് കണക്കാക്കുകയാണെങ്കില്‍ ഒരാള്‍ക്ക് പ്രതിമാസം 750 രൂപയോളം ചെലവാകും.

English summary
How much water do you use a day? Water being sold for Rs 5 a bucket in Chennai city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X