Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ബറുദ്ദീന്‍ ഒവയ്സിക്കെതിരെ ജാമ്യമില്ലാ വാറന്‍റ്

Akbaruddin Owaisi
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് എം എല്‍ എ യും മജ്ലിസ് ഇ ഇത്തഹാദുല്‍ വക്താവുമായ അക്ബറുദ്ദീന്‍ ഒവയ്‌സിയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്. ആദിലാബാദ് ജില്ലയിലെ നിര്‍മലില്‍ പൊതുജന മധ്യത്തില്‍ നടത്തിയ വിവാദപ്രസംഗത്തിന് കോടതി പുറപ്പെടുവിച്ച വാറന്റില്‍ കീഴടങ്ങത്തതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

നേരിട്ട് കോടതിയില്‍ ഹാജരാകാതിരിക്കാനായി ഒവയ്‌സിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതി തള്ളിക്കൊണ്ട് മെട്രോപൊളിറ്റന്‍ ജഡ്ജ് ദുര്‍ഗാ പ്രസാദാണ് ഒവയ്‌സിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

നിര്‍മ്മല്‍ പട്ടണത്തില്‍ വച്ച് ഹിന്ദുമതത്തിനെതിരായും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലും ഒവയ്‌സി നടത്തിയ പ്രസംഗത്തിനെതിരെ ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.
2012 ഡിസംബര്‍ മാസത്തിലാണ് ജനാധിപത്യ വിരുദ്ധവും ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നതരത്തിലും ഇയാള്‍ പ്രസംഗിച്ചത്. ഇതിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ 2013 ജനവരി എട്ടിന് അദ്ദേഹത്തെ നിര്‍മ്മല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 15 ന് ജാമ്യത്തിലിറങ്ങിയ ഒവയ്‌സി പിന്നീട് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാട്ടി കോടതിക്ക് ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയാണ് മെട്രോപൊളിറ്റന്‍ ജഡ്ജി തള്ളിയത്.

2011 ല്‍ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ ഹൈദരാബാദ് സന്ദര്‍ശിക്കാനെത്തിപ്പോള്‍ അവരെ വധിക്കുമെന്നും ഒവയ്‌സി ഭീഷണിപ്പെടുത്തിയിരുന്നു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി നരസിംഹറാവു ജീവിച്ചിരുന്നെങ്കില്‍ അയാളുടെ അന്ത്യം തന്റെ കൈകള്‍ കൊണ്ടായിരിയ്ക്കുമെന്നും ഒവയ്‌സി ഒരിയ്ക്കല്‍ പറഞ്ഞിരുന്നു. ഇതെല്ലാം വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലേയാണ് ഡിസംബറില്‍ ഹിന്ദുക്കളെ വധിയ്ക്കുമെന്ന് ആക്രമണ പ്രസ്താവന നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+