റെയില്‍വെയും ആധുനികമാവുന്നു, ഇനി അലര്‍ട്ടുകള്‍

ഈ സംവിധാനം ഉപയോഗപ്പെടുത്തുക വഴി ട്രെയിനുകള്‍ എത്തുന്ന സമയം , റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ എന്നിവ വളരെ വേഗം യാത്രക്കാരന് ലഭ്യമാകും. മണിക്കൂറുകളോളം ട്രെയിന്‍ കാത്ത് സ്റ്റേഷനുകളിലും മറ്റും സമയം ചെലവഴിക്കേണ്ട.
അവസ്ഥയ്ക്ക് പുതിയ സംവിധാനം വഴി പരിഹാരമാകും എന്നാണ് അധികൃതരുടേയും പ്രതീക്ഷ. റെയില്‍ യാത്രി എന്ന ഐടി സ്ഥാപനവും റെയില്‍വേയുടെ വിവര സാങ്കേതിക വിഭാഗമായ സെന്റര്‍ ഓഫ് റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും (ക്രിസ്- CRIS) സംയുക്തമായി ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപീകരിയ്ക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകളിലൂടെ ട്രെയിന്‍ യാത്രയെ സംബന്ധിക്കുന്ന വിവരങ്ങള്‍ അതാത് സമയം തന്നെ യാത്രക്കാരിലെത്തിക്കാനാണ് ഈ ആപ്ലിക്കേഷന്‍ കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.
2013 ലെ റെയില്‍വേ ബജറ്റില്‍ ഇത്തരം സംവിധാനം നടപ്പിലാക്കുന്നതിനെപ്പറ്റി വ്യക്തമായി പരാമര്‍ശിച്ചിരുന്നു.ബജറ്റില്‍ പരാമര്‍ശിച്ചിരുന്ന ആശയങ്ങളധികവും വ്യകതിഗത സേവനങ്ങളാണ്. വളരെ വേഗം ഈ സേവനങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനുളള തയ്യാറെടുപ്പിലാണ് റെയില്‍വേ.
വേക്ക് അപ് കോള്‍ സംവിധാനം നടപ്പിലാക്കാന്‍ റെയില്‍വെ ഉദ്ദേശിയ്ക്കുന്നുണ്ട്. ഇതിന് പുറമേ ട്രെയിന്‍ ഷെഡ്യൂളുകളിലെ മാറ്റം, ടിക്കറ്റ് ക്യാന്സലാക്കല് മുതലായ വിവരങ്ങള്‍ എസ് എം എസ് ആയോ നേരിട്ട് വിളിച്ചോ നല്കാന് ഉദ്ദേശിയ്ക്കുന്നതായി റെയില്‍ യാത്രി സി ഇ ഒ മനിഷ് രാത്തി അറിയിച്ചു
നിലവില്‍ സമാനമായൊരു സേവനം റെയില്‍യാത്രി റെയില്‍ റഡാര്‍ എന്ന തങ്ങളുടെ വെബ്സൈറ്റിലൂടെ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.6,500 ട്രെയിനുകളെ സംബന്ധിക്കുന്ന യാത്രാവിവരങ്ങളാണ് ഈ വെബ്സൈറ്റില്‍ ഉള്ളത്. ആന്‍ഡ്രോയ്ഡ് , ബ്ലാക്ക്ബെറി, ഐ ഫോണ്‍ എന്നിവയിലും ഈ സംവിധാനം ഉടന്‍ ലഭ്യമാക്കും
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications