കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെയും ആധുനികമാവുന്നു, ഇനി അലര്‍ട്ടുകള്‍

  • By Meera Balan
Google Oneindia Malayalam News

CRIS
ദില്ലി: കൃത്യയമയം പാലിക്കാത്തതിനെ തുടര്‍ന്ന് നിരന്തരം യാത്രക്കാരുടെ പഴികേട്ട് ഇന്ത്യന്‍ റെയില്‍വേക്ക് മടുത്തു. അതിനാല്‍ തന്നെ യാത്ര വിവരങ്ങള്‍ യഥാസമയം യാത്രക്കാരെ അറിയിക്കാനുളള മൊബൈല്‍ കോളും മൊബൈല്‍ അലേര്‍ട്ടും പരീക്ഷിക്കാനൊരുങ്ങുകയാണ് റെയില്‍വേ.

ഈ സംവിധാനം ഉപയോഗപ്പെടുത്തുക വഴി ട്രെയിനുകള്‍ എത്തുന്ന സമയം , റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ എന്നിവ വളരെ വേഗം യാത്രക്കാരന് ലഭ്യമാകും. മണിക്കൂറുകളോളം ട്രെയിന്‍ കാത്ത് സ്‌റ്റേഷനുകളിലും മറ്റും സമയം ചെലവഴിക്കേണ്ട.

അവസ്ഥയ്ക്ക് പുതിയ സംവിധാനം വഴി പരിഹാരമാകും എന്നാണ് അധികൃതരുടേയും പ്രതീക്ഷ. റെയില്‍ യാത്രി എന്ന ഐടി സ്ഥാപനവും റെയില്‍വേയുടെ വിവര സാങ്കേതിക വിഭാഗമായ സെന്റര്‍ ഓഫ് റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും (ക്രിസ്- CRIS) സംയുക്തമായി ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപീകരിയ്ക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകളിലൂടെ ട്രെയിന്‍ യാത്രയെ സംബന്ധിക്കുന്ന വിവരങ്ങള്‍ അതാത് സമയം തന്നെ യാത്രക്കാരിലെത്തിക്കാനാണ് ഈ ആപ്ലിക്കേഷന്‍ കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

2013 ലെ റെയില്‍വേ ബജറ്റില്‍ ഇത്തരം സംവിധാനം നടപ്പിലാക്കുന്നതിനെപ്പറ്റി വ്യക്തമായി പരാമര്‍ശിച്ചിരുന്നു.ബജറ്റില്‍ പരാമര്‍ശിച്ചിരുന്ന ആശയങ്ങളധികവും വ്യകതിഗത സേവനങ്ങളാണ്. വളരെ വേഗം ഈ സേവനങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനുളള തയ്യാറെടുപ്പിലാണ് റെയില്‍വേ.

വേക്ക് അപ് കോള്‍ സംവിധാനം നടപ്പിലാക്കാന്‍ റെയില്‍വെ ഉദ്ദേശിയ്ക്കുന്നുണ്ട്. ഇതിന് പുറമേ ട്രെയിന്‍ ഷെഡ്യൂളുകളിലെ മാറ്റം, ടിക്കറ്റ് ക്യാന്‍സലാക്കല്‍ മുതലായ വിവരങ്ങള്‍ എസ് എം എസ് ആയോ നേരിട്ട് വിളിച്ചോ നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നതായി റെയില്‍ യാത്രി സി ഇ ഒ മനിഷ് രാത്തി അറിയിച്ചു

നിലവില്‍ സമാനമായൊരു സേവനം റെയില്‍യാത്രി റെയില്‍ റഡാര്‍ എന്ന തങ്ങളുടെ വെബ്‌സൈറ്റിലൂടെ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.6,500 ട്രെയിനുകളെ സംബന്ധിക്കുന്ന യാത്രാവിവരങ്ങളാണ് ഈ വെബ്‌സൈറ്റില്‍ ഉള്ളത്. ആന്‍ഡ്രോയ്ഡ് , ബ്ലാക്ക്‌ബെറി, ഐ ഫോണ്‍ എന്നിവയിലും ഈ സംവിധാനം ഉടന്‍ ലഭ്യമാക്കും

English summary
Indian Railways plans to provide a slew of personalised services that can match airlines, including wake-up call, in collaboration with another company.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X