കൂട്ടാളികളെ വിലകുറച്ച് കാണരുത്; ബിജെപിയോട് സേന

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ അഞ്ചോ പത്തോ സീറ്റുകള്‍ കൂടുതല്‍ കിട്ടിയേക്കും. എന്നാല്‍ സഖ്യകക്ഷികളെ പിണക്കുന്നതിലൂടെ വരുന്ന നഷ്ടം അതില്‍ കൂടുതലായിരിക്കും. പഴയ സഖ്യകക്ഷിയെ വേണ്ടെന്ന് വെച്ചാല്‍ ഇരുപത്തഞ്ച് സീറ്റ് വെര നഷ്ടം വരാനിടയുണ്ട്. ബി ജെ പി - ജെ ഡി യു ബന്ധത്തെ പേരെടുത്ത് പറയാതെ സാംമ്‌ന എഡിറ്റോറിയല്‍ തുടരുന്നു.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനമെടുക്കേണ്ടത് എന്‍ ഡി എയാണ്. ബി ജെ പിക്ക് അവരുടെ അഭിപ്രായം പറയാം. നിരവധി സാധ്യതകളില്‍ ഒന്ന് മാത്രമാണ് നരേന്ദ്രമോഡി. സഖ്യകക്ഷികളെ വിലകുറച്ചു കാണരുത് എന്നും ബി ജെ പി ക്ക് ശിവസേന മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിച്ച് ആശയക്കുഴപ്പം ഒഴിവാക്കണമെന്നും സേന ആവശ്യപ്പെടുന്നു.
നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ ശക്തമായ എതിര്‍പ്പുമായി ജെ ഡി യു നേതാവ് നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. എന്‍ ഡി എയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മതേതര മുഖമുള്ള ഒരാളാകണം എന്നാണ് നിതീഷ് കുമാറിന്റെ നിലപാട്. ജെ ഡി യുവിന് പിന്നാലെ പ്രധാന സഖ്യകക്ഷിയായ ശിവസേന കൂടി സ്വരം മാറ്റുന്നത് ബി ജെ പിയെ വിഷമവൃത്തത്തിലാക്കും എന്നുറപ്പാണ്.












Click it and Unblock the Notifications