കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയക്കാര്‍ കള്ളന്മാര്‍ രാഹുലിനോട് സദസ്യന്‍

  • By Meera Balan
Google Oneindia Malayalam News

Rahul Gandhi
തൃശ്ശൂര്‍: രാഷ്ട്രീയക്കാരെല്ലാം കള്ളന്‍ മാരാണൈന്ന് രാഹുല്‍ ഗാന്ധിയോട് ഒരാള്‍. തൃശ്ശൂര്‍ ഏടത്ത് പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഗ്രാമ സഭ വീക്ഷിക്കാനെത്തിയ രാഹുലിനോട് സദസില്ലുണ്ടായിരുന്ന ഒരു വ്യക്തിയാണ് രാഷ്ട്രീയക്കാരെല്ലാം കള്ളന്‍മാരാണെന്ന് പറഞ്ഞത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരെപ്പറ്റിയുളള അഭിപ്രായമെന്തെന്ന് ആരാഞ്ഞ രാഹുല്‍ ഗാന്ധിയോട് സദസിലുണ്ടായിരുന്ന രാജേഷ് മറുപടി നല്‍കിയത് ഇങ്ങനെ 'രാഷ്ട്രീയക്കാരെല്ലാം കള്ളന്മാരാണ്, അവര്‍ക്ക് സ്വന്തം കാര്യം നോക്കാനാണ് താല്‍പ്പര്യം ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല'.

ഇതിനെന്തെങ്കിലും പരിഹാരം താങ്കള്‍ക്ക് നിര്‍ദ്ദേശിക്കാനുണ്ടോ എന്നായി രാഹുലിന്റെ അടുത്ത ചോദ്യം.ഗ്രാമ സഭകള്‍ വിളിച്ച് ചേര്‍ക്കപ്പെടുന്നതിലൂടെയും ഇത്തരം സഭകളില്‍ ജനപങ്കാളിത്തം ഉണ്ടാകുന്നതും രാഷ്ട്രീയക്കാരുടെ കളളത്തരങ്ങളെ തിരുത്താമെന്നും രാജേഷ് പറഞ്ഞു.

തന്റെ മുഖത്തെ പതിവ് പുഞ്ചിരിയുടെ മാറ്റൊട്ടും കുറയ്ക്കാതെയാണ് രാഹുല്‍ ഏടത്ത് കാര്‍ക്ക് മുന്‍പില്‍ എത്തിയത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ് വാഴ്ത്തിപ്പാടുന്ന നെഹ്‌റുകുടുംബത്തിലെ ഇളമുറക്കാരനെ നേരിട്ടുകണ്ടതിന്റെ അതിശയത്തിലാണ് ഗ്രമസഭയിലെത്തിയ നാട്ടുകാര്‍.

ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് രാഹുല്‍ ഗാന്ധി തൃശ്ശൂര്‍ രാമന്‍ചിറയിലെ ശ്രീ ദുര്‍ഗാ ഹാളില്‍ ഗ്രാമസഭകാണുന്നതിനായി എത്തിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം ജനങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചു. ഈ സമയങ്ങളില്‍ രാഹുല്‍ നിശബ്ദനായിരിക്കുകായിരുന്നു. അതിനുശേഷം ഗ്രാമസഭയെപറ്റിയുളള ജനങ്ങളുടെ കാഴ്ചപാടും നിര്‍ദ്ദേശങ്ങളും അറിയാന്‍ തനിക്ക് ആഗ്രഹമുണ്ടന്ന് രാഹുല്‍ പറഞ്ഞു.

ഇതിന് മറുപടിയുമായി സഭയിലുണ്ടായിരുന്ന രാമനുണ്ണി എത്തി. ഗ്രാമസഭകള്‍ എല്ലാ വോട്ടര്‍മാരുടേയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നതും കൂട്ടായ പ്രയത്‌നത്തിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുന്നതും ഗ്രാമസഭയെ ജനസഹായ സഭകളാക്കാന്‍ സഹായിയ്ക്കുമെന്ന് സദസ്സിലുണ്ടായിരുന്ന രാമനുണ്ണി മറുപടി നല്‍കി.

English summary
Rahul Gandhi also heard from the people – one of whom bluntly told him politicians are all thieves.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X