കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം: മരണസംഖ്യയില്‍ ആശയക്കുഴപ്പം

Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ആദ്യം 46 പേര്‍ മരിച്ചുവെന്നായിരുന്നു ഇറാന്റെ ഔദ്യോഗികപത്രക്കുറിപ്പ് വ്യക്തമാക്കിയത്.

എന്നാല്‍ തൊട്ടുപിറകെ മരണസംഖ്യ നേര്‍ പകുതിയാക്കികൊണ്ടുള്ള തിരുത്തല്‍ വന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഔദ്യോഗിക ടെലിവിഷനായ പ്രസ് ടിവി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇറാനില്‍ ഒരാളും വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ 34 പേരും മരിച്ചിട്ടുണ്ട്.

Earth Quake

അതേ സമയം റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ കമ്പനത്തില്‍ നൂറുകണക്കിനാളുകള്‍ മരിച്ചിട്ടുണ്ടെന്ന് വിവിധ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രഭവകേന്ദ്രം ഖാഷ് നഗരമാണ്. ഇതിനടുത്തുള്ള ജനസാന്ദ്രതയേറെയുള്ള ഹിദുജ് നഗരം ഏറെക്കുറെ മുഴുവനായും തകര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലും ഇറാന്‍ ഒരു മരണം മാത്രമാണെന്നാണ് വ്യക്തമാക്കുന്നത്.

ചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും അനുഭവപ്പെട്ടിരുന്നു. പാകിസ്താനിലെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ആയിരകണക്കിന് മണ്‍കുടിലുകള്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട

English summary
Massive quake rocks Iran-Pak border, death toll in question
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X