കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍ഐഡികാര്‍ഡുകള്‍ മുഖം മിനുക്കുന്നു

Google Oneindia Malayalam News

New Election ID Card
ദില്ലി: തിരഞ്ഞെടുപ്പ് കാര്‍ഡിലെ സ്വന്തം ഫോട്ടോ കണ്ട് പലരും അന്തം വിട്ടുപോകാറുണ്ട്. കട്ടികുറഞ്ഞ ലാമിനേഷനായതുകൊണ്ട് പഴയകാര്‍ഡുകളില്‍ പലതിന്റെയും സ്ഥിതി ദയനീയമായിരിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തുന്നു.

കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഡ്രൈവിങ് ലൈസന്‍സിനു സമാനമായ പ്ലാസ്റ്റിഖ് കാര്‍ഡുകളാണ് ഇനി വരാന്‍ പോകുന്നത്. പക്ഷേ, ആധാര്‍കാര്‍ഡിനെ പോലെ സ്മാര്‍ട്ട് കാര്‍ഡൊന്നുമല്ല. പുതിയ കാര്‍ഡുകളെല്ലാം തന്നെ കളര്‍ ഫോട്ടോയും കട്ടിയുള്ള ലാമിനേഷനുമായിട്ടായിരിക്കും നല്‍കുക. പഴയകാര്‍ഡുകള്‍ പുതുക്കണമെങ്കില്‍ ചെറിയൊരു ചാര്‍ജ്ജ് നല്‍കണമെന്നു മാത്രം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയതരത്തിലുള്ള കാര്‍ഡുകള്‍ വിതരണം ചെയ്തു തുടങ്ങും.

ചൊവ്വാഴ്ചയാണ് പുതിയ ഡിസൈനിനുള്ള അനുമതി കമ്മീഷന്‍ നല്‍കിയത്. ഒരു കാര്‍ഡിന് ഏകദേശം 40 രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി വിതരണം ചെയ്യുന്നതിനിടെ ഐഡികാര്‍ഡിനുവേണ്ടി ഇത്രയധികം പണം ചെലവഴിക്കുന്നതിന് വിമര്‍ശനം ഉയരുന്നുണ്ട്.

1995 മുതല്‍ രാജ്യത്തെ ബഹുഭൂരിപക്ഷം പേരും അടിസ്ഥാനരേഖയായി ഉപയോഗിക്കുന്നതാണ് ഇലക്ഷന്‍ ഐഡികാര്‍ഡ്. രാജ്യത്തെ 75 കോടി ജനങ്ങള്‍ക്ക് ഈ കാര്‍ഡുണ്ട്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നയപരമായ തീരുമാനം വരാത്തിടത്തോളം കാലം കാര്‍ഡുകളുടെ വിതരണം തുടരുമെന്നാണ് കമ്മീഷന്റെ നിലപാട്.

English summary
Election ID card is getting a sleek makeover. Colour photo and thick lamination will transform its like a driving licens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X