ഐപിഎല്‍: 21കാരന് ഒരു ദിവസം നേടുന്നത് 10 കോടി
റായ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കളി കണ്ട് ആനന്ദിക്കുന്നവര്‍ കേട്ടാല്‍ ഞെട്ടുന്ന വാര്‍ത്തയാണ് ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നും പുറത്തുവരുന്നത്. രണ്ട് ലക്ഷം രൂപ കൊടുത്ത് ബെറ്റിങ് കമ്പനിയുടെ ഫ്രാഞ്ചൈസി തുറന്ന മുഹമ്മദ് സിദ്ദിഖി എന്ന 21കാരന് ഐപിഎല്‍ മത്സരം നടക്കുന്ന ഓരോ ദിവസവും പത്തുകോടി രൂപവീതമാണ് ശേഖരിക്കുന്നത്.
സംസ്ഥാനത്തെ 28 കേന്ദ്രങ്ങളില്‍ ഓഫിസുകള്‍ തുറന്നുകൊണ്ടുള്ള വിപുലമായ വാതുവെപ്പിന് റായ്പൂരിലുള്ള ഇരുനില കെട്ടിടമാണ് സിദ്ദിഖി ഉപയോഗിച്ചിരുന്നതെന്ന് പോലിസ് പറയുന്നു. അമര്‍ ഗാവ്ലി, വാസു കെവാല്രമണി എന്നീ രണ്ടു സഹായികളും ഇയാള്‍ക്കുണ്ടെന്ന് എഎസ്പി ശ്വേതാ സിന്‍ഹ പറയുന്നു.

ഈ കണ്ട്രോള് റൂമിനെ കുറിച്ച് ഒരാള്‍ പോലിസിന് ഒറ്റികൊടുക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലില്‍ പണവും മറ്റു രേഖകളും പിടിച്ചെടുത്തു. 5000 രൂപ നിക്ഷേപിക്കുന്ന ഏതൊരാള്‍ക്കും വാതുവെപ്പില്‍ പങ്കെടുക്കാം. സിദ്ദിഖി രണ്ടു ലക്ഷം രൂപ ഫീസായി കമ്പനിക്ക് നല്‍കേണ്ടതുണ്ട്. പക്ഷേ, ബെറ്റിങ് കമ്പനിയെ കുറിച്ച് അധികമൊന്നും അറിയില്ലെന്നാണ് സിദ്ദിഖി പോലിസിനോട് പറഞ്ഞത്. ഫോണിലൂടെയുള്ള ബന്ധം മാത്രമാണുള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications