അതിക്രമിച്ച് വീട്ടില്‍കയറി സഹോദരിമാരെ പീഡിപ്പിച്ചു

ഉത്തര്‍ പ്രദേശിലെ സംബാല്‍ പ്രവിശ്യയിലെ ഹര്യത് നഗറിലാണ് കൗമാരക്കാരായ സഹോദരിമാരെ അതിക്രമിച്ച് വീട്ടില്‍ കയറിയ യുവാക്കള്‍ കൂട്ടമാനംഭംഗത്തിന് ഇരയാക്കിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കള്‍ തന്റെ രണ്ട് പെണ്‍മക്കളെയും ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ മാതാവ് പോലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പീഡനവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. നസീര്‍, ഹനീഫ്, താലിബ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ് എന്നും പോലീസ് അറിയിച്ചു. ഏപ്രില്‍ 11 നായിരുന്നു സംഭവം.












Click it and Unblock the Notifications