വായ മൂടിക്കെട്ടാന്‍ ആരും നോക്കേണ്ട: പിസി ജോര്‍ജ്ജ്

പാര്‍ട്ടിയില്‍ പരസ്യപ്രസ്താവന പാടില്ല എന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവ് കെ എം മാണിയുടെ നിലപാട്. മാന്യത വിട്ടുകൊണ്ടുള്ള പ്രസ്താവന ആരെയും അനുവദിക്കില്ല. പാര്‍ട്ടി നിലപാട് ലംഘിച്ച് പരസ്യപ്രസ്താവന നടത്തുന്നവര്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും കെ എം മാണി വ്യക്തമാക്കി.
എന്നാല്‍ പി സി ജോര്‍ജ്ജിനെതിരായി കെ എം മാണിക്ക് പരാതി നല്‍കിയ കത്ത് പുറത്തായതാണ് സംഭവങ്ങള്‍ ഇത്രയും വഷളാക്കിയത്. കത്ത് ചോര്‍ത്തിയത് ജോസഫ് വിഭാഗത്തിലെ നേതാക്കളാണ് എന്നാണ് പി സി ജോര്‍ജ്ജിന്റെ ആരോപണം.
എന്നാല്‍ പി സി ജോര്‍ജ്ജ് കെ എം മാണിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി എതിര്‍പക്ഷം തിരിച്ചടിച്ചു. തനിക്ക് മാനസിക രോഗമാണെന് പറയുന്നവരെ തിരിച്ച് മാനസികരോഗി എന്ന് വിളിക്കുന്ന സ്ഥിതിയിലാണ് പി സി ജോര്‍ജ്ജിപ്പോഴുള്ളതെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.












Click it and Unblock the Notifications