കേരളം ഭരിക്കുന്നത് പെണ്ണുപിടിയന്മാരുടെ സര്‍ക്കാര്‍

കേരളത്തില്‍ എത്രയോ സങ്കീര്‍ണമായ പ്രശ്‌നങ്ങളുണ്ട്. അവയിലൊന്നും ഇടപെടാതെ പെണ്ണുപിടിയന്മാരെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍. അവരുടെ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും മണി ആരോപിച്ചു. ടി പി വധക്കേസില്‍ സാക്ഷികളെ പിടിച്ച് പേടിപ്പിച്ച് മൊഴിയെടുത്തു. കോടതിയിലെത്തിയപ്പോള്‍ അവര്‍ കാര്യം തുറന്നുപറഞ്ഞു. അതിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എതിരഭിപ്രായം പറഞ്ഞു എന്നും മണി കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയനെ കൊല്ലാന്‍ ആയുധവുമായി വന്ന ആളെ പിടികൂടി. എന്നിട്ടും അതിനെതിരെ അന്വേഷണമില്ല, മിണ്ടാട്ടമില്ല. പാര്‍ട്ടിയെ തകര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. അതിനുവേണ്ടി പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ. പോലീസ് ആസ്ഥാനങ്ങളില്‍ കൂട്ടം കൂടിയിരുന്ന് കമ്മറ്റി ചേര്‍ന്നാണ് കമ്മീഷന്‍ വീതം വെപ്പ് നടക്കുന്നത് എന്നും എം എം മണി പറഞ്ഞു.
ശാസ്താം കോട്ടയില്‍ മുന്‍ എം എല്‍ എ സി കെ തങ്കപ്പന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി പി എം സ്ംസ്ഥാന കമ്മിറ്റിയംഗമായ എം എം മണി. എന്‍ യശ്പാല്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications