Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി: ചെകുത്താനും കടലിനും ഇടയില്‍ സാക്ഷികള്‍

tp
കണ്ണൂര്‍: ആര്‍ക്ക് വേണ്ടിയാണ് ടി പി വധക്കേസിലെ സാക്ഷികള്‍ ബലിയാടാകുന്നത്. കൂറുമാറിയ സാക്ഷിയും പോലീസ് ട്രെയിനിയുമായ നവീനിന് എതിരെ നടപടിയെടുക്കും എന്നാണ് പോലീസ് മന്ത്രി തിരുവഞ്ചൂരിന്റെ മുന്നറിയിപ്പ്. എന്നാല്‍ കുറുമാറാന്‍ തയ്യാറാകാതിരുന്ന സാക്ഷിയെ തേടിയെത്തിയത് വിപ്ലവപ്പാര്‍ട്ടിയുടെ വക വധ ഭീഷണി. ചെകുത്താനും നടുക്കടലിവനും ഇടക്കെന്ന പോലുള്ള സ്ഥിതിയിലാണ് ടി പി വധക്കേസിലെ സാക്ഷികള്‍.

എം ആര്‍ പിയുടെ ഏറ്റവും മികച്ച നേതാവായിരുന്നു കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്‍. അതിലാര്‍ക്കും സംശയം ഇല്ല. അതുപോലെ ടി പി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടണമെന്ന കാര്യത്തിലും ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. എന്നാല്‍ വിചാരണ പുരോഗമിക്കേ കേസിലെ സാക്ഷിമൊഴികള്‍ തുമ്പും വാലുമില്ലാതെ വട്ടം ചുറ്റുന്നതാണ് കോടതിയില്‍ കാണുന്നത്. എന്താണ് ടി പി വധക്കേസ് വിചാരണയില്‍ സാക്ഷികളുടെ സ്ഥിതി.

പി കെ കുഞ്ഞനന്തന്‍ എസ് എഫ് ഐ നേതാവായ സരിന്‍ ശശിക്കൊപ്പം മാടായി ഏരിയ കമ്മിറ്റി ഓഫീസില്‍ വന്നത് കണ്ട ആളാണ് കൂറുമാറിയ സാക്ഷി നവീന്‍. എന്നാല്‍ നേരത്തെ പോലീസിന് നല്‍കിയ ഈ മൊഴി കോടതിയില്‍ നവീന്‍ തിരുത്തിപ്പറഞ്ഞതോടെ സരിന്‍ ശശിക്കെതിരെ കേസെടുക്കാനാവാത്ത നിലയിലാണ് പോലീസ്. ഈ കൂറുമാറ്റമാണ് ആഭ്യന്തരമന്ത്രിയെ ചൊടിപ്പിച്ചത്. സാക്ഷികളെ ചാക്കിലാക്കി കേ് അട്ടിമറിക്കാന്‍ നോക്കുന്നു എന്ന് മന്ത്രിക്ക് പരാതി നേരത്തെയുളളതാണ്.

തന്റെ മൊഴിയില്‍ ഉറച്ചുനിന്ന നിത്യാനന്ദനെ കൊല്ലുമെന്നായിരുന്നു കണ്ണൂരിലെ ചുവപ്പ് പടയുടെ ഭീഷണി. ടി പി ചന്ദ്രശേഖരനെ വധിച്ച ശേഷം കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ സി പി എം ഏരിയാകമ്മിറ്റി ഓഫീസില്‍ പോകുന്നത് കണ്ടു എന്നായിരുന്നു ഇയാളുടെ മൊഴി. ഈ മൊഴിയില്‍ ഉറച്ചുനിന്നതിനാണ് നിത്യാനന്ദനെതിരെ വധിഭീഷണിയുമായി പാര്‍ട്ടി രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+