കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റ് വാറണ്ട്: മുഷറഫ് ഒളിവില്‍പോയി

Google Oneindia Malayalam News

musharaff
ഇസ്ലാമാബാദ്: പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തിരിച്ചെത്തിയ പര്‍വ്വേസ് മുഷറഫ് ഒളിവില്‍ പോയി. സുരക്ഷാ ഭടന്മാരുടെ സഹായത്തോടെയാണ് മുഷറഫ് ഒളിവില്‍ പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഷറഫിനെ ഇസ്ലാമാബാദ് ഹൈക്കോടതി മുഷറഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതായിരിക്കുന്നത്. എന്നാല്‍ സുപ്രീം കോടതിയില്‍ അറസ്റ്റ് വാറണ്ടിനെതിരെ അപ്പീല്‍ പോകുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

ജഡ്ജിമാരെ തടവിലാക്കിയ സംഭവത്തില്‍ മുന്‍ പ്രസിഡണ്ട് കൂടിയായ പര്‍വ്വേസ് മുഷറഫ് കോടതിയില്‍ ജാമ്യം തേടിയിരുന്നു. എന്നാല്‍ ജാമ്യഹര്‍ജി തള്ളിയ ഇസ്ലാമാബാദ് ഹൈക്കോടതി മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവ് വന്നതിന് നിമിഷങ്ങള്‍ക്കകം സ്വന്തം കാറില്‍ കയറി മുഷറഫ് രക്ഷപ്പെടുകയായിരുന്നു. സുരക്ഷാഭടന്മാരും മുഷറഫിനെ രക്ഷപ്പെടാന്‍ സഹായത്തോടെയാണ് രക്ഷപ്പെടല്‍ എന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയാണ് ദീര്‍ഘനാളത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ മുന്‍ പ്രസിഡണ്ടും ആര്‍മി ചീഫുമായ പര്‍വ്വേസ് മുഷറഫ് സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ നാല് മണ്ഡലങ്ങളില്‍ അദ്ദേഹം നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും ഒന്നും സ്വീകരിക്കപ്പെട്ടില്ല. തന്റ ഭെരണകാലത്തെ കുറ്റകൃത്യങ്ങളുടെ പേരിലാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കിയത്. മെയ് 11 നാണ് പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ്.

English summary
Former Pakistan President Pervez Musharraf to approach Supreme Court to appeal an order issued by High court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X