ഒബാമയ്ക്ക് വന്ന കത്തില്‍ മാരകവിഷം

കത്തില്‍ ഉണ്ടായിരുന്നത് റിസിന്‍ എന്ന മാരകശക്തിയുള്ള വിഷവസ്തുവാണെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ കത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് അമേരിക്ക. കത്തയച്ചതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി കത്ത് ലാബിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ യു എസ് സെനറ്റര്‍മാരില്‍ ഒരാള്‍ക്ക് സമാനമായ രീതിയില്‍ കത്തില്‍ വിഷം വന്നിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ പ്രസിഡണ്ട് ബരാക് ഒബാമയ്ക്കും വിഷം വഹിച്ച കത്ത് വന്നത് വൈറ്റ് ഹൗസിനെ അമ്പരപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയ്യാറായിട്ടുമില്ല.
ബോസ്റ്റണ്‍ മാരത്തണിനിടെ കഴിഞ്ഞ ദിവസം തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തിന്റെ അലയൊലി മാറും മുമ്പേയാണ് പ്രസിഡണ്ട് ബരാക് ഒബാമയെ ലക്ഷ്യം വച്ച് വിഷക്കത്ത് വന്നിരിക്കുന്നത്. ഇതാദ്യമായാണ് അമേരിക്കന്‍ പ്രസിഡണ്ടിന് നേരെ വിഷക്കത്ത് എത്തുന്നത്.












Click it and Unblock the Notifications