ടെക്‌സാസില്‍ വന്‍ സ്‌ഫോടനം

സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി പേര്‍ അകപ്പെട്ടതായി സംശയിക്കുന്നു. ഡല്ലാസില്‍ നിന്നും ഏകദേശം 80 മൈല്‍ അകലെയുള്ള ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കമ്പനിക്ക് ചുറ്റും താമസിക്കുന്നവരെ ഒഴിപ്പിക്കാനും തീയണയ്ക്കാനുമുള്ള തീവ്രശ്രമത്തിലാണ്. ഡല്ലാസ് ന്യൂസ് നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് സ്‌കൂളും ആശുപത്രിയുമടക്കം സ്‌ഫോടനത്തെ തുടര്‍ന്ന് പത്തോളം കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചിട്ടുണ്ട്.
അപകടം നടന്നതിന് തൊട്ടടുത്തായി ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയമുണ്ട്. അതിശക്തമായ സ്‌ഫോടനമുണ്ടായതിനാല്‍ ആളുകള്‍ ഭയചകിതരായി പുറത്തേക്കിറങ്ങിയതാണ് പലരെയും തീയില്‍ നിന്നു രക്ഷപ്പെടുത്തിയത്.
<blockquote class="twitter-tweet blockquote"><p>ടെക്‌സാസില്‍ വന്‍ സ്‌ഫോടനം <a href="http://t.co/GPRETaegRk" title="/news/2013/04/18/world-usa-explosion-fertilizer-plant-108447.html">malayalam.oneindia.com/news/2013/04/1…</a> <a href="https://twitter.com/search/%23America">#America</a></p>— Oneindia Malayalam (@thatsMalayalam) <a href="https://twitter.com/thatsMalayalam/status/324717690998640640">April 18, 2013</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>











Click it and Unblock the Notifications