ചൂട് കുറയ്ക്കാന്‍ സോളാര്‍ ഷേര്‍ട്ട്
കൊല്‍ക്കത്ത: രാജ്യത്തിന്റെ പലഭാഗങ്ങളിലെയും ജനങ്ങള്‍ കൊടുംചുടുകൊണ്ട് വലയുകയാണ്. പലരും കൊടുംതാപത്തെ നേരിടാനാവാതെ തളരുന്നു. ഇതിനിടയില്‍ കൊടുംചൂടില്‍ നിന്നും രക്ഷനല്‍കുമെന്ന വാഗ്ദാനവുമായി സോളാര്‍ ഷര്‍ട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ശാസ്ത്രജ്ഞന്‍. ബംഗാള്‍ എന്‍ജിനീയറിങ് ആന്റ് സയന്‍സ് സര്‍വ്വകലാശാലയിലെ അധ്യാപകനും അഷ്ദന്‍ പുരസ്‌കാര ജേതാവുമായി ശാസ്ത്രജ്ഞന്‍ സന്തീപാദ് ഗോണ്‍ ചൗധരിയാണ് സോളാര്‍ സമ്മര്‍ ഷര്‍ട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
സൗര സെല്ലുകലും ചെറിയ ഫാനുകളുമെല്ലാമുണ്ട് ഈ ഷര്‍ട്ടില്‍. രണ്ട് പാളികളുണ്ട് ഷര്‍ട്ടിന്, ഈ പാളികള്‍ക്കിടയിലാണ് ഫാനുകള്‍ ഘടിപ്പിച്ചിരിക്കുന്നത്, സൗരോര്‍ജ്ജമുപയോഗിച്ചാണ് ഈ ഫാനുകള്‍ പ്രവര്‍ത്തിക്കുക. ഷര്‍ട്ടിന്റെ കീളയിലോ നൂലിലോ ചെറിയ സൗര സെല്ലുകള്‍ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൗധരി പറയുന്നു. കമ്പ്യൂട്ടറുകള്‍ക്കുള്ളില്‍ ഉള്ളതിനേക്കാളും ചെറിയ ഫാനുകളാണ് ഷര്‍ട്ടിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 1600 രൂപ മാത്രമാണ് ഷര്‍ട്ടിന്റെ വില
സൗര സെല്ലുകളുടെ സഹായത്തോടെ 400 വാട്ട്‌സ് ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ സമ്മര്‍ ഷര്‍ട്ടിന് കഴിയുമെന്നും 2.5 ഇഞ്ച് മുതല്‍ മൂന്ന് ഇഞ്ച് വരെ വലുപ്പമുള്ളതായിരിക്കും സെല്ലുകളെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജം ശേഖരിച്ചു വെക്കാന്‍ കഴിയുന്ന ഈ ഷര്‍ട്ട് ഉപയോഗിച്ച് മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളും ചാര്‍ജ് ചെയ്യാനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. തന്റെ കണ്ടുപിടുത്തം ഇദ്ദേഹം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications