കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ
For Daily Alerts
Oneindia App Download

ദില്ലി ഇനി 'ദില്‍ദാര്‍ ഡല്‍ഹി'

Google Oneindia Malayalam News

Dildaar Delhi
ദില്ലി: ബലാത്സംഗം കൊണ്ടും അഴിമതികൊണ്ടും നിറംമങ്ങിയ ഇന്ദ്രപ്രസ്ഥത്തിന്റെ മുഖം മിനുക്കാന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഒരുങ്ങുന്നു. തലസ്ഥാനത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന പ്രചാരണപരിപാടികള്‍ക്കായി ദില്ലിയുടെ പരസ്യവാചകം കണ്ടെത്തി.

കേരളത്തിന്റെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്നതുപോലെ ദില്ലി ഇനി ഉപയോഗിക്കാന്‍ പോകുന്ന പരസ്യവാചകം 'ദില്‍ദാര്‍ ഡല്‍ഹി' എന്നാണ്. ദില്‍ദാര്‍ എന്ന വാക്കിന് പ്രിയപ്പെട്ട, മനോഹരമായ, ഹൃദയം കീഴടക്കുന്ന എന്നൊക്കെയാണ് അര്‍ത്ഥം.

പരസ്യവാചകം കണ്ടെത്തുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ മത്സരം സംഘടിപ്പിച്ചിരുന്നു. ലഭിച്ച 12000 എന്‍ട്രികളില്‍ നിന്നുമാണ് ഈ പേര് തിരഞ്ഞെടുത്തത്. ഒരു മിഠായി കമ്പനിയിലെ ജീവനക്കാരനായ അമിത് ആനന്ദാണ് അരലക്ഷം രൂപയുടെ സമ്മാനം സ്വന്തമാക്കിയത്. മറ്റു ചില സംസ്ഥാനങ്ങള്‍ക്ക് ഉള്ളതുപോലെ പരസ്യവാചകം ഇനി ഇംഗ്ലീഷില്‍ തയ്യാറാക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഗോവയ്ക്ക് ഗോ ഗോവ, പഞ്ചാബിന് ഇന്ത്യ ബിഗിന്‍സ് ഹിയര്‍, മേഘാലയ്ക്ക് ഹാഫ് വേ ടു ഹെവന്‍, ഒഡിഷയ്ക്ക് ദ സോള്‍ ഓഫ് ഇന്ത്യ എന്നീ വാചകള്‍ ഉപയോഗിക്കുന്നുണ്ട്.

Chennai Super Kings won by 86 runs#DDvsCSK#IPLone.in/114Hkh4
— Oneindia Malayalam (@thatsMalayalam) April 18, 2013

English summary
Delhi has finally got its own tagline "Dildaar Delhi".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X