മോഡിയുടെ ത്രിഡി ഷോ ഗുജറാത്ത് കടക്കുന്നു

ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തുരുപ്പ് ശീട്ട് മോഡി തന്നെയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഐടി ടീം ത്രിഡി ഷോ രാജ്യം മുഴുവന്‍ നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ത്രിഡിയില്‍ മോഡിയെത്തും.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ 200 വേദികളിലാണ് മോഡി ഈ രീതിയില്‍ പ്രസംഗിച്ചത്. ഏകദേശം 55 കോടിയോളം രൂപയാണ് അന്ന് ചെലവായത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അഹമ്മദാബാദിലെ സ്റ്റുഡിയോയില്‍ നിന്ന് മോഡി പ്രസംഗിക്കുന്നത് രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ത്രിഡി ഇഫക്ടോടുകൂടി കാണാന്‍ സാധിക്കും. 2012 ഡിസംബര്‍ 10ന് 53 വേദികളിലായി മോഡി നടത്തിയ ത്രിഡി പ്രസംഗം ഇപ്പോള്‍ ഗിന്നസ് ബുക്കിലെ റെക്കോഡാണ്.
ബാംഗ്ലൂരിലേത് തിരഞ്ഞെടുപ്പ് ബോംബ്? malayalam.oneindia.com/news/2013/04/1… #Bangalore
— Oneindia Malayalam (@thatsMalayalam) April 19, 2013


Click it and Unblock the Notifications