കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 ദിവസം; ഇന്ത്യക്കാര്‍ വാങ്ങിയത് 15 ടണ്‍ സ്വര്‍ണം!

  • By Lakshmi
Google Oneindia Malayalam News

Gold
മുംബൈ: അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ വിലക്കുറവിലാണ് സ്വര്‍ണവിപണി. സ്വര്‍ണ വില കുത്തനെ താണ മൂന്നു ദിവസം കൊണ്ട് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 15 ടണ്ണോളം സ്വര്‍ണമാണെന്ന് കണക്കുകള്‍. വിവാഹസീസണിനൊപ്പം തന്നെ അക്ഷയതൃതീയ ദിവസം കൂടി അടുത്തതാണ് വില കുറഞ്ഞതിനൊപ്പം ഡിമാന്റ് കുത്തനെ ഉയരാന്‍ കാരണമായത്. വില കുറയുന്ന പ്രവണത തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വന്‍ ഡിമന്‍ഡ് തന്നെ ആയിരിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍.

ഇന്ത്യയിലെ പ്രധാന സ്വര്‍ണ വിപണികളില്‍ ഒന്നായ മുംബൈയിലെ സവേരി ബസാറിലെ സ്വല്ലറികളില്‍ കഴിഞ്ഞ ദിവസം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിലെ പ്രമുഖ നഗരങ്ങളിലും സ്വര്‍ണക്കടകളില്‍ വന്‍ തിരക്കനുഭവപ്പെടുന്നുണ്ട്. വിലകുറഞ്ഞതോടെ സിങ്കപ്പൂര്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും സ്വര്‍ണവിപണിയില്‍ ചലനങ്ങളുണ്ടായിട്ടുണ്ട്.

സാധാരണ സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ ഇഷ്ട ഡിസൈനും മറ്റും തിരയുമെങ്കിലും വില കുറയുകയും കടകളില്‍ തിരക്കേറുകളും ചെയ്തതോടെ പലരും ഡിസൈനുകള്‍ പോലും നോക്കാതെ സ്വര്‍ണം വാങ്ങുകയാണെന്നാണ് കേരളത്തിലെ മാര്‍ക്കറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വിഷു കഴിയുന്നതോടെ സജീവമാകുന്ന വിവാഹസീസണ്‍ തന്നെയാണ് ഇതിന് പ്രധാന കാരണം.

മുപ്പത് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ സ്വര്‍ണ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. നിക്ഷേപകരുടെ പരിഭ്രാന്തികാരണം കൂടുതല്‍ നിക്ഷേപ വിറ്റഴിക്കലുകളുണ്ടായതോടെ വീണ്ടും ഇടിവുണ്ടാകുന്നതിനാണ് ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്തായ ഇന്ത്യയെയാണ് ആഗോള വിപണി കണ്ണുവെയ്ക്കുന്നത്.

വില കുറയുന്നതോടെ ഇന്ത്യയില്‍ സ്വര്‍ണത്തിന് ആവശ്യം ഏറുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെയും ആഗോള വിപണികളുടെയും പ്രതീക്ഷ. ലോകത്തെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡിന്റെ 51.8ശതമാനവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക്. 2012ല്‍ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്തത് 864.2 ടണ്‍ സ്വര്‍ണമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഉയര്‍ത്തിയതുള്‍പ്പെടെയുള്ള നടപടികളെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ചില മാസങ്ങളായി ഇറക്കുമതി കുറഞ്ഞിരുന്നു.

English summary
Gold buyers made most of the dramatic fall in Gold prices, picking up 10-15 tonne in the past three days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X