കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരിലേത് തിരഞ്ഞെടുപ്പ് ബോംബ്?

Google Oneindia Malayalam News

ബാംഗ്ലൂര്‍: ബിജെപി ഓഫിസിനു നേരെയുണ്ടായ സ്‌ഫോടനം ഒരു രാഷ്ട്രീയതട്ടിപ്പിന്റെ ഭാഗമാണെന്ന പ്രചാരണം ശക്തമാകുന്നു. പതിവുപോലെ സംശയം ഇന്ത്യന്‍ മുജാഹിദ്ദീനു നേരെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഉത്തരവാദപ്പെട്ട പലരും പ്രസ്താവന ഇറക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത് ഒരു തീവ്രവാദ ആക്രമണമല്ലാത്തത്?

1 തീവ്രവാദികളാണ് ബോംബ് വെയ്ക്കുന്നതെങ്കില്‍ പരമാവധി ആള്‍നാശമുണ്ടാക്കാനാണ് ശ്രമിക്കുക. മാര്‍ക്കറ്റിലോ ബസ് സ്റ്റാന്‍ഡിലോ വെയ്ക്കുന്നതിനു പകരം താരതമ്യേന തിരക്ക് കുറഞ്ഞ ഒരു സ്ഥലമാണ് തിരഞ്ഞെടുത്തത്.

Bangalore Blast

2 ബോംബിന്റെ ലക്ഷ്യം പരിഭ്രാന്തിയുണ്ടാക്കലായിരുന്നു. കാരണം ആള്‍നാശമുണ്ടാക്കുന്നതിനു പകരം തീയുണ്ടാക്കുന്ന രീതിയിലാണ് സ്‌ഫോടകവസ്തു ഉണ്ടാക്കിയിട്ടുള്ളത്.

3 സാധാരണ ഏത് ആക്രമണമുണ്ടായാലും അതിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കാറുണ്ട്. ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ ഇത്തരമൊരു ഏറ്റെടുക്കല്‍ നടന്നിട്ടില്ല.

പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് ഷക്കീല്‍ അഹമ്മദ് പറയുന്നതുപോലെയും ചിന്തിക്കാനാവില്ല. ബോംബ് പൊട്ടിയത് ബിജെപി ഓഫിസിനു സമീപമാണെങ്കില്‍ തീര്‍ച്ചയായും അത് ബിജെപിയെ രാഷ്ട്രീയമായി സഹായിക്കും എന്ന ട്വീറ്റ് ഏറെ വിവാദമായിരുന്നു.

വ്യക്തിപരമായ താല്‍പ്പര്യങ്ങളായിരിക്കും ഇത്തരത്തിലുള്ള ഒരു സ്‌ഫോടനത്തിനു കാരണമെന്ന് കരുതാനെ നിവൃത്തിയുളളൂ. കാരണം തിരഞ്ഞെടുപ്പിന് മുമ്പ് ഓഫിസിനു മുമ്പില്‍ സ്‌ഫോടനമുണ്ടായാല്‍ അതിന്റെ പഴികേള്‍ക്കേണ്ടി വരുമെന്ന് ആലോചിയ്ക്കാനുള്ള കഴിവെല്ലാം ബിജെപിക്കുണ്ട്. മലേഗാവ് പോലുള്ള സ്‌ഫോടനങ്ങള്‍ നടന്നതിനാല്‍ ഹൈന്ദവ സംഘടനകളെ സംശയിക്കാതിരിക്കുകയുമില്ല. പക്ഷേ, ഈ താല്‍പ്പര്യങ്ങള്‍ ബിജെപിക്കുള്ളിലെ ചില പ്രാദേശിക നേതാക്കളുടെതാകാന്‍ സാധ്യത കൂടുതലാണ്.

English summary
Bangalore blast: A politically motivated conspiracy? Or a terrorist attack?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X