ഇറാനിലും ജപ്പാനിലും അതിശക്തമായ ഭൂകമ്പം?

അതീവ ഭൂകമ്പസാധ്യതയുള്ള പ്രദേശമാണിത്. പശ്ചിമേഷ്യന്‍ മേഖലയെ ആശങ്കയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ഈ പ്രവചനത്തെ സാധൂകരിക്കുന്ന കാര്യങ്ങളാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെയും പറയാനുള്ളത്.
എന്നാല്‍ യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്ററോളജി ആന്റ് സിസ്‌മോളജി ഇതിനെ തള്ളികളഞ്ഞിരിക്കുകയാണ്. ഭൂകമ്പം പ്രവചിയ്ക്കാന്‍ കഴിയുന്ന ഒരു കാര്യമല്ലെന്നാണ് അവരുടെ നിലപാട്. ഇറാനിലും ജപ്പാനിലും ശക്തമായ ഭൂചലനമുണ്ടായാല്‍ അത് ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും പ്രത്യാഘാതമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ ചൊവ്വാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ കമ്പനം ഇറാനില്‍ ഉണ്ടായിരുന്നു. പാകിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്. 40 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1957നു ശേഷം ഇറാനിലുണ്ടായ ഏറ്റവും ശക്തമായ ചലനമായിരുന്നു ഇത്.












Click it and Unblock the Notifications