Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെലവിന് പണംചോദിച്ച ഭാര്യയെ കുത്തിക്കൊന്നു

Crime
ബാംഗ്ലൂര്‍: മാസച്ചെലവിന് 2000 രൂപ ചോദിച്ച ഭാര്യയെ കുത്തിക്കൊന്നു. 43 പ്രാവശ്യമാണ് ദേഷ്യം കൊണ്ട് കണ്ണുകാണാതായ രാജേഷ് കുമാര്‍ ഭാര്യയയെ ഇരുതലമൂര്‍ച്ചയുള്ള കത്തികൊണ്ട് തലങ്ങും വിലങ്ങും കുത്തിയത്. ബാംഗ്ലൂരിലെ കുമാരസ്വാമി ലേ ഔട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രകോപിതരായ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ ബോധം നഷ്ടപ്പെട്ട രാജേഷ് കുമാര്‍ ഐ സി യുവിലാണ്.

സംഭവത്തെക്കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ. 12 വര്‍ഷം മുന്‍പാണ് രാജേഷ് കുമാറും ശാദയും വിവാഹിതരായത്. രാജേഷ് കുമാറിന് 35 ഉം ശാരദയ്്ക്ക് 28 ഉം വയസ്സുണ്ട്. മൂന്ന് കുട്ടികളും ഇവര്‍ക്കുണ്ട്. പ്ലംബറാണ് രാജേഷ് കുമാര്‍. ഭാര്യ ശാരദയ്ക്കും തുണിക്കടയിലാണ് പണി. നിരന്തരമായ വഴക്കിനെത്തുടര്‍ന്ന് രാജേഷ് കുമാറില്‍ നിന്നും വിവാഹ മോചനത്തിന് കേസ് കൊടുത്തിരുന്നു ശാരദ.

മാസച്ചെലവിനായി 2000 വേണമെന്ന് ശാരദ വക്കീല്‍ മുഖാന്തിരം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് കൊടുക്കാന് രാജേഷ് തയ്യാറായില്ല. വിവാഹമോചനത്തിനും ഇയാള്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം വീട്ടുചെലവിനായി പണം വേണമെന്ന് ചോദിച്ച ശാരദയെ രാജേഷ് ദേഷ്യം തീരും വരെ കുത്തുകയായിരുന്നു. 43 തവണയാണ് ഇരുതലമൂര്‍ച്ചയുള്ള അലുമിനിയം കത്തി കൊണ്ട് ഇയാള്‍ ശാരദയെ കുത്തിയതെന്ന് പോലീസ് പറഞ്ഞു.

അയല്‍ക്കാരെത്തിയാണ് ശാരദയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ശാരദയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. പ്രകോപിതരായ നാട്ടുകാര്‍ രാജേഷ് കുമാറിനെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. ഇയാളെ പിന്നീട് വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+